Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Posts

1500 ഡോ​ക്‌​ട​ർ​മാ​രു​ടെ​യും 500 ന​ഴ്‌​സു​മാ​രു​ടെ​യും പു​തി​യ ത​സ്‌​തി​ക​ക​ൾ സൃ​ഷ്‌​ടി​ക്കും; മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1500 ഡോ​ക്‌​ട​ർ​മാ​രു​ടെ​യും 500 ന​ഴ്‌​സു​മാ​രു​ടെ​യും പു​തി​യ ത​സ്‌​തി​ക​ക​ൾ സൃ​ഷ്‌​ടി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ്ര​ഖ്യാ​പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​ന​കാ​ര്യ വ​കു​പ്പി​ന് ഔ​ദ്യോ​ഗി​ക​മാ​യി ക​ത്ത് ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ആ​ദ്യ ക​മ്യൂ​ണി​റ്റി കി​ച്ച​ൻ 2027 ജ​നു​വ​രി ഒ​ന്നി​ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം ഇ​തി​ന്‍റെ സ്പോ​ൺ​സ​റാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ നി​ല​വി​ൽ ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് സ​മ്മ​തി​ച്ച മു​ര​ളീ​ധ​ര​ൻ ഇ​തെ​ല്ലാം ഒ​റ്റ​യ​ടി​ക്ക് പ​രി​ഹ​രി​ക്കാ​നു​ള്ള അ​ലാ​വു​ദീ​ന്‍റെ അ​ത്ഭു​ത വി​ള​ക്ക് ത​ന്‍റെ പ​ക്ക​ലി​ല്ലെ​ന്നും എ​ന്നാ​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ൽ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹ​രി​ക്കാ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up