ഷൊർണൂർ: ഗതാഗതക്കുരുക്ക് മുറുകുന്ന കുളപ്പുള്ളി ജംഗ്ഷനിൽ പുതിയ സിഗ്നൽസംവിധാനം മിഴിതുറന്നു. പി. മമ്മിക്കുട്ടി എംഎൽഎ പുതിയ സിഗ്നൽ സംവിധാനത്തിന്റെ സ്വിച്ച്ഓൺ കർമം നിർവഹിച്ചു.
ഷൊർണൂർ നഗരസഭാ വൈസ് ചെയർമാൻ വി.കെ. അനുരാജ് അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ, സന്ധ്യ, സൗമ്യ, സിന്ധു, കൗൺസിലർമാരായ രാജഗോപാൽ, അരുൺ, വിനോദ്, പ്രസന്ന, ഗീത, രജിത, ഷീജ, ലത, ബേബി ഗിരിജ, ഗീത, പുഷ്പലത, ബഷീർ, മുരുകൻ, ഷൊർണൂർ പോലിസ് സ്റ്റേഷൻ സി.ഐ. വിഷ്ണു, എസ്.ഐ. രാജീവൻ, പദ്ധതി കോൺട്രാക്ടർ രതീഷ് എന്നിവർ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പും, മോട്ടർ വാഹന വകുപ്പും ഷൊർണൂർ നഗരസഭയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഷൊർണൂർ, പട്ടാമ്പി, ഒറ്റപ്പാലം തുടങ്ങിയ ഭാഗങ്ങളിലേക്കു തിരിയേണ്ട പ്രധാന ജംഗ്ഷനായതിനാലാണ് കുളപ്പുള്ളിയിൽ സിഗ്നൽ സംവിധാനം ഒരുക്കിയത്.
സിഗ്നൽ സംവിധാനം പ്രവർത്തിപ്പിച്ചതോടെ കുളപ്പുള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.