Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewIndiaAssurance

ലാ​വ​ണ്യ മു​ണ്ട​യൂ​ർ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ന്‍റെ പു​തി​യ സി​എം​ഡി

മും​ബൈ: ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​ന്പ​നി ലി​മി​റ്റ​ഡി​ന്‍റെ പു​തി​യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ (സി​എം​ഡി) പ​ദ​വി​യി​ലേ​ക്ക് മ​ല​യാ​ളി​യാ​യ ലാ​വ​ണ്യ മു​ണ്ട​യൂ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 108 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള ഈ ​ക​ന്പ​നി​യു​ടെ സി​എം​ഡി പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് ലാ​വ​ണ്യ.

2026 മേ​യ് 28-ന് ​ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ബ്യൂ​റോ ആ​ണ് ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ന്‍റെ​ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​ദ​വി​യി​ലേ​ക്ക് ഇ​വ​രു​ടെ പേ​ര് ശി​പാ​ർ​ശ ചെ​യ്ത​ത്. 2024 മു​ത​ൽ ക​ന്പ​നി​യെ ന​യി​ക്കു​ന്ന നി​ല​വി​ലെ സി​എം​ഡി ഗി​രി​ജ സു​ബ്ര​ഹ്മ​ണ്യ​നി​ൽ നി​ന്നാ​ണ് അ​വ​ർ ചു​മ​ത​ല​യേ​ൽ​ക്കു​ക.

മു​ന്പ് ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ൽ ജ​ന​റ​ൽ മാ​നേ​ജ​രാ​യി​രു​ന്ന ലാ​വ​ണ്യ 2024 ഡി​സം​ബ​ർ മു​ത​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി ഓ​ഫ് ഇ​ന്ത്യ​യു​ടെ സി​എം​ഡി ആ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു.
1991ൽ് ​ഡ​യ​റ​ക്ട് റി​ക്രൂ​ട്ട് ഓ​ഫീ​സ​റാ​യാ​ണ് ഇ​വ​ർ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത സം​ഗീ​താ​സ്വാ​ദ​ക​നും ന​വ​ര​സം ട്ര​സ്റ്റ് സ്ഥാ​പ​ക​നും ചെ​റു​വ​ണ്ണൂ​ർ സ്റ്റീ​ൽ കോം​പ്ല​ക്സ് ലി​മി​റ്റ​ഡി​ന്‍റെ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന എം.​ഡി. മാ​ധ​വ​ന്‍റെ​യും ആ​ട്ട​ക്ക​ഥാ ര​ച​യി​താ​വും എ​ഴു​ത്തു​കാ​രി​യു​മാ​യ രാ​ധ മാ​ധ​വ​ന്‍റെയും മ​ക​ളാ​ണ് ലാ​വ​ണ്യ.

ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ​നി​ന്നു വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥാ​നാ​യ ര​ഞ്ജി​ത്താ​ണ് ഭ​ർ​ത്താ​വ്. മ​ദ്രാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന്യൂ​റോ സ​ർ​ജ​നാ​യ ഡോ. ​രാ​ധി​ക, സ്കോ​ട്‌ലൻ​ഡി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്ന നീ​ലി​മ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Latest News

Corehub Up