Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewName

ടിവികെ സഖ്യം പുതിയ പേരിലേക്ക്

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സി.​​​ ജോ​​​സ​​​ഫ് വി​​​ജ​​​യ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ടി​​​വി​​​കെ (ത​​​​മി​​​​ഴ​​​​ക വെ​​​​ട്രി ക​​​​ഴ​​​​കം) മു​​​ന്ന​​​ണി​​​ക്കു പു​​​തി​​​യ പേ​​​രും ദി​​​ശാ​​​ബോ​​​ധ​​​വും.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം രൂ​​​പം കൊ​​​ണ്ട സ​​​ഖ്യം മ​​​​തേ​​​​ത​​​​ര സാ​​​​മൂ​​​​ഹി​​​​ക​​​​നീ​​​​തി വി​​​​ജ​​​​യ സ​​​​ഖ്യം (സെ​​​​ക്യു​​​​ല​​​​ര്‍ സോ​​​​ഷ്യ​​​​ല്‍ ജ​​​​സ്റ്റീസ് വി​​​​ക്ട​​​​റി അ​​​​ല​​​​യ​​​​ന്‍സ്) എ​​​​ന്ന പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ചെ​​​​ന്നൈ പ​​​​ന​​​​യൂ​​​​രി​​​​ലെ ടി​​​​വി​​​​കെ ആ​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ന്ന സ​​​​ഖ്യ​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ യോ​​​​ഗ​​ത്തി​​നു​​ ശേ​​ഷ​​മാ​​യി​​രു​​ന്നു പ്ര​​ഖ്യാ​​പ​​നം.

സ​​​ഖ്യ​​​ത്തി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് ത​​​ന്നെ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ടി​​​​വി​​​​കെ​​​​യും കോ​​​​ണ്‍ഗ്ര​​​​സും ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് പാ​​​ർ​​​ട്ടി​​​ക​​​ളാ​​​ണ് സ​​​ഖ്യ​​​ത്തി​​​ലു​​​ള്ള​​​ത്.

സ​​​ഖ്യ​​​ത്തി​​​നു കീ​​​ഴി​​​ല്‍ ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​മെ​​​ന്ന് ത​​​മി​​​ഴ്‌​​​നാ​​​ട് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ ബി.​​​മാ​​​ണി​​​ക്യം ടാ​​​ഗോ​​​ര്‍ അ​​​റി​​​യി​​​ച്ചു. ടി​​​വി​​​കെ​​​യ്ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും പു​​​റ​​​മേ വി​​​​സി​​​​കെ, എം​​​​ഡി​​​​എം​​​​കെ, മു​​​​സ്‌​​​ലിം ലീ​​​​ഗ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​ർ​​​ക്കാ​​​രി​​​നെ പു​​​റ​​​ത്തു​​​നി​​​ന്നു പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന സി​​​​​പി​​​​​എ​​​​​മ്മും സി​​​​​പി​​​​​ഐ​​​​​യും യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കി​​​​​ല്ലെ​​​​​ന്നു നേ​​​​​ര​​​​​ത്തെ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. രാ​​​​​ജ്യ​​​​​സ​​​​​ഭ എം​​​​​പി പ്ര​​​​​വീ​​​​​ൺ ച​​​​​ക്ര​​​​​വ​​​​​ർ​​​​​ത്തി, ഡോ. ​​​​​ത​​​​​രാ​​​​​ഹാ​​​​​യ് ക​​​​​ത്ബെ​​​​​ർ​​​​​ട്ട് എം​​​​​എ​​​​​ൽ​​​​​എ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​രും കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​നെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് യോ​​​ഗ​​​ത്തി​​നെ​​ത്തി.

എം​​​​​ഡി​​​​​എം​​​​​കെ നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ വൈ​​​​​കോ, മ​​​​​ക​​​​​ൻ ദു​​​​​രൈ, വി​​​​​സി​​​​​കെ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ തോ​​​​​ൽ തി​​​​​രു​​​​​മാ​​​​​വ​​​​​ള​​​​​ൻ, മു​​​​​സ്‌​​​​​ലിം ലീ​​​​​ഗ് നേ​​​​​താ​​​​​വ് കെ.​​​​​എം. കാ​​​​​ദ​​​​​ർ മൊ​​​​​യ്തീ​​​​​ൻ, എം.​​​​​എം. ഹാ​​​​​ജ​​​​​ഹാ​​​​​ൻ, സ​​​​​യ്യി​​​​​ദ് ഫ​​​​​റൂ​​​​​ഖ് പാ​​​​​ഷ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up