കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദുബായ് കേന്ദ്രീകരിച്ച് മൂന്നു പുതിയ ഷോറൂമുകൾ തുറന്നു. അൽ ഖുസൈസ്, ഡിസ്കവറി ഗാർഡൻസ്, കരാമ എന്നിവിടങ്ങളിലാണു ഷോറൂമുകൾ തുറന്നത്. അൽ ഖുസൈസിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം സൂര്യ ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, ഇന്റർനാഷണൽ ഓപറേഷൻസ് എംഡി ഷംലാൽ അഹമ്മദ്, സീനിയർ ഡയറക്ടർ സി. മായൻകുട്ടി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഫിനാൻസ് അഡ്മിൻ വിഭാഗം ഡയറക്ടർ അമീർ സിഎംസി, ഹെഡ് മർച്ചന്റൈസിംഗ് ആൻഡ് എസ്സിഎം (ഗോൾഡ്) ഹെഡ് പി. സക്കീർ, യുഎഇ റീജണൽ ഹെഡ് കെ.വി. രഞ്ജിത്ത്, മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സ്വർണം, വജ്രം, രത്നം, പ്ലാറ്റിനം തുടങ്ങി ആധുനിക ഡിസൈനിലുള്ള ആഭരണങ്ങളുടെ അതിവിപുല കളക്ഷനാണു ഷോറൂമുകളിലുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വജ്ര, രത്നാഭരണങ്ങളുടെ പർച്ചേസിനു സൗജന്യ ക്യാഷ് വൗച്ചറുകളും തെരഞ്ഞെടുത്ത ആഭരണങ്ങൾക്കുള്ള ഡിസ്കൗണ്ടുകൾക്കു പുറമേ ഉത്സവ ആനുകൂല്യങ്ങളും ലഭിക്കും. നവംബർ എട്ട് വരെ യുഎഇയിലെ മുഴുവൻ ഷോറൂമുകളിലും ഓഫർ ലഭ്യമാകും.