Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewSystem

ബ​ജ​റ്റ് പ​ദ്ധ​തി​ക​ൾ​ക്കാ​യി പു​തി​യ സം​വി​ധാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ പു​​​തി​​​യ സം​​​വി​​​ധാ​​​നം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ. മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി 16 മു​​​ത​​​ൽ 18 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു വ​​​ട്ട​​​മേ​​​ശ സ​​​മ്മേ​​​ള​​​നം വി​​​ളി​​​ക്കും. അ​​​തി​​​ൽ വി​​​ദ​​​ഗ്ധ​​​രും വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ളും ചേ​​​ർ​​​ന്ന് ബ​​​ജ​​​റ്റ് പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ രൂ​​​പ​​​രേ​​​ഖ​​​യു​​​ണ്ടാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​രം രീ​​​തി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ന് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ എം​​​പ​​​വേ​​​ർ​​​ഡ് ക​​​മ്മി​​​റ്റി​​​യു​​​ണ്ടാ​​​ക്കു​​​ക, 591 സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​മ​​​ഗ്ര​​​മാ​​​യ അ​​​സ​​​റ്റ് ര​​​ജി​​​സ്റ്റ​​​ർ ത​​​യാ​​​റാ​​​ക്കു​​​ക, എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളും അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന പ്രോ​​​ജ​​​ക്ടു​​​ക​​​ൾ ജി​​​യോ ടാ​​​ഗ് ചെ​​​യ്യു​​​ക. നി​​​ല​​​വി​​​ലു​​​ള്ള പ്ലാ​​​ൻ സ്പേ​​​സ് 2.0 പ്ലാ​​​റ്റ്ഫോം കൂ​​​ടു​​​ത​​​ൽ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ത്തി​​​രു​​​ന്നു. സ​​​മാ​​​ന​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണ് വ​​​ട്ട​​​മേ​​​ശ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി ബ​​​ജ​​​റ്റ് പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

ബ​​​ജ​​​റ്റി​​​ൽ ആ​​​കെ 73 പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 40സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യാ​​​ണി​​​ത്. ഇ​​​തി​​​ൽ 63പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ഒ​​​ന്നി​​​ലേ​​​റെ വ​​​കു​​​പ്പു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. 10 പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ഓ​​​രോ വ​​​കു​​​പ്പു​​​ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​യ്മ, സാ​​​ന്പ​​​ത്തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക​​​ളെ താ​​​ളം തെ​​​റ്റി​​​ക്കു​​​ന്ന​​​ത്. അ​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള മു​​​ൻ​​​ക​​​രു​​​ത​​​ലാ​​​ണ് വ​​​ട്ട​​​മേ​​​ശ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എ​​​ടു​​​ക്കു​​​ക.

ഓ​​​രോ പ​​​ദ്ധ​​​തി​​​ക​​യെ സം​​​ബ​​​ന്ധി​​​ച്ചും ഇ​​​ന്‍റ​​​ർ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​വ​​​ർ, പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണം, ആ​​​സൂ​​​ത്ര​​​ണം, വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന, വ​​​കു​​​പ്പു​​​ത​​​ല ഏ​​​കോ​​​പ​​​നം, വി​​​ദ​​​ഗ്ധ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ, പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വ്യാ​​​പ്തി,ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ, പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ൾ, നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക, ഇ​​​ക്ക​​​ണോ​​​മി​​​ക് മോ​​​ഡ​​​ൽ, വി​​​ശ​​​ദ​​​മാ​​​യ പ്രോ​​​ജ​​​ക്ട് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ, പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നെ​​​ടു​​​ക്കു​​​ന്ന സ​​​മ​​​യം എ​​​ന്നി​​​വ തീ​​​രു​​​മാ​​​നി​​​ക്കും.

അ​​​ക്കാ​​​ദ​​​മി​​​ക്, ഗ​​​വേ​​​ഷ​​​ണ, സാ​​​ങ്കേ​​​തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ​​​ങ്കാ​​​ളി​​​ത്തം, ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, നി​​​ക്ഷേ​​​പ​​​ക​​​ർ, വ്യ​​​വ​​​സാ​​​യി​​​ക​​​ൾ, സം​​​രം​​​ഭ​​​ക​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ,സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രും വ​​​ട്ട​​​മേ​​​ശ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up