Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewVoters

വോ​ട്ട​ര്‍പ​ട്ടി​ക പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും പു​തി​യ വോ​ട്ട​ര്‍​മാ​രെ ചേ​ര്‍​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക ഡ്രൈ​വ്

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ര്‍പ​ട്ടി​ക പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും പു​തി​യ വോ​ട്ട​ര്‍​മാ​രെ ചേ​ര്‍​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍ റോ​ള്‍​മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു അ​റി​യി​ച്ചു. ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.

ഒ​ക്‌​ടോ​ബ​ര്‍ 15 മു​ത​ല്‍ 31 വ​രെ വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഫോ​റം വി​ത​ര​ണ​വും ഡി​ജി​റ്റ​ല്‍ ഹെ​ല്‍​പ് ഡെ​സ്കു​ക​ളും രൂ​പീ​ക​രി​ക്കും. വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ര്‍ ഫോം 6 ​സ​മ​ര്‍​പ്പി​ച്ചാ​ല്‍ മ​തി​യാ​കും. സി​റ്റി​സ​ണ്‍ സ​ര്‍​വീ​സ് പോ​ര്‍​ട്ട​ല്‍, വോ​ട്ട​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ ആ​പ് എ​ന്നി​വ​യി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യും അ​പേ​ക്ഷ ന​ല്‍​കാം.

അ​പേ​ക്ഷ​യോ​ടൊ​പ്പം ഫോ​ട്ടോ, വ​യ​സ്, മേ​ല്‍​വി​ലാ​സം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കൃ​ത രേ​ഖ​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നു സ​മ​ര്‍​പ്പി​ക്ക​ണം. ആ​ധാ​ര്‍ രേ​ഖ​യാ​യി സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ മ​റ്റൊ​രു സ​പ്പോ​ര്‍​ട്ടിം​ഗ് ഡോക്കുമെ​ന്‍റ് കൂ​ടി ന​ല്‍​ക​ണം. തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍​മാ​ര്‍ (ബി​എ​ല്‍​ഒ) ത​ങ്ങ​ളു​ടെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലെ വീ​ടു​ക​ളി​ലെ​ത്തും.

2025 ജ​നു​വ​രി ഒ​ന്നി​ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വോ​ട്ട​ര്‍പ​ട്ടി​ക​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം നി​ല​വി​ല്‍​ വ​ന്ന വോ​ട്ട​ര്‍പ​ട്ടി​ക​യും ത​മ്മി​ലു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍​മാ​ര്‍​ക്ക് (ഇ​ആ​ര്‍​ഒ) നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, എ​സ്ഐ​ആ​ര്‍ സ​മ​യ​ത്ത് തി​രി​കെ ല​ഭി​ക്കാ​ത്ത അ​പേ​ക്ഷ​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ സം​ബ​ന്ധി​ച്ചും ഇ​ആ​ര്‍​ഒ ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

യു​വ​വോ​ട്ട​ര്‍​മാ​രി​ല്‍ വോ​ട്ട​ര്‍ അ​വ​ബോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ്, ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി, സ്കൂ​ള്‍ ത​ല​ങ്ങ​ളി​ല്‍ ‘കാ​മ്പ​സ് ടു ​ബൂ​ത്ത് ’ എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക എ​ന്‍‌റോള്‍​മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കും. ‘സ്റ്റെ​പ് ഫോ​ര്‍​വേ​ഡ്, ഗെ​റ്റ് കൗ​ണ്ട​ഡ് ’ എ​ന്ന ടാ​ഗ് ലൈ​നോ​ടെ ന​വം​ബ​ര്‍ ര​ണ്ടു മു​ത​ല്‍ ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന കാ​മ്പ​യി​നാ​ണ് ന​ട​ത്തു​ന്ന​ത്.

ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ്ബു​ക​ള്‍ വ​ഴി പ​ര​മാ​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ബോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്കാ​നു​ള്ള ന​ട​പ​ടി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ സ്വീ​ക​രി​ക്കും.

Latest News

Corehub Up