Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewlywedBride

ഹോ​ട്ട​ൽ മു​റി​യി​ൽ ന​വ​വ​ധു കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ ന​വ​വ​ധു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ കൊ​ല​പാ​ത​ക ആ​രോ​പ​ണ​വു​മാ​യി യു​വ​തി​യു​ടെ കു​ടും​ബം. മ​ധ്യ​പ്ര​ദേ​ശ് വി​ദി​ഷ സ്വ​ദേ​ശി മു​സാ​ൻ സി​മോ​ലി​യ (28) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും ബാ​ങ്ക് മാ​നേ​ജ​റു​മാ​യ നി​നേ​ഷി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഈ ​വ​ർ​ഷം ജൂ​ൺ 29-നാ​യി​രു​ന്നു നി​നേ​ഷും മു​സ്കാ​നും ത​മ്മി​ലു​ള്ള വി​വാ​ഹം. റെ​യി​ൽ​വേ ജൂ​നി​യ​ർ എ​ൻ​ജിനി​യ​ർ പ​രീ​ക്ഷാ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ 10ന് ​മു​സ്കാ​ൻ ഝാ​ൻ​സി​യി​ലെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 2-ന് ​ഝാ​ൻ​സി​യി​ലെ​ത്തി​യ നി​നേ​ഷ് ബ​ന്ധു​വി​നെ കാ​ണാ​നെന്നു പ​റ​ഞ്ഞ് യു​വ​തി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും നേ​രെ ഹോ​ട്ട​ലി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ പി​താ​വ് രാം​ജി ലാ​ൽ അ​ഹി​ർ​വാ​ർ ആ​രോ​പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​ർ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്. ഭ​ർ​ത്താ​വി​നും ഒ​രു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നു​മൊ​പ്പം മു​റി​യി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ മു​റി​യു​ടെ മു​ന്നി​ലെ​ത്തി​യ യു​വ​തി അ​ഞ്ച് സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യും ത​ല നി​ല​ത്ത​ടി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യു​വ​തി കു​ഴ​ഞ്ഞു​വീ​ണ ഉ​ട​ൻത​ന്നെ നി​നേ​ഷ് ഇ​വ​രെ എ​ടു​ത്തു​യ​ർ​ത്തി അ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. പി​ന്നീ​ട് അ​ടു​ത്ത ദി​വ​സ​മാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​തും.

നി​നേ​ഷി​ന് ഇ​ൻ​ഡോ​റി​ൽ മ​റ്റൊ​രു ഭാ​ര്യ​യു​ണ്ടെ​ന്ന വി​വ​രം അ​ടു​ത്തി​ടെ​യാ​ണ് ത​ങ്ങ​ൾ​ക്കു മ​ന​സി​ലാ​യ​തെ​ന്നും ഇ​തു മ​റ​ച്ചു​വ​ച്ചാ​ണ് ഇ​യാ​ൾ വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും മു​സാ​ന്‍റെ പി​താ​വ് വെ​ളി​പ്പെ​ടു​ത്തി. ഈ ​വി​ഷ​യ​ത്തെ​ത്തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കു​ക​ൾ ന​ട​ന്നി​രു​ന്നു. മ​ക​ളു​ടെ ത​ല​യി​ൽ സാ​ര​മാ​യ പ​രി​ക്കു​ക​ളു​ണ്ടെ​ന്നും ഇ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ഹോ​ട്ട​ൽ മു​റി​ക്കു പു​റ​ത്തു​വ​ച്ച് യു​വ​തി കു​ഴ​ഞ്ഞു​വീ​ഴാ​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ചും ശ​രീ​ര​ത്തി​ലെ പ​രി​ക്കു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള വ്യ​ക്ത​ത ല​ഭി​ക്കൂ എ​ന്ന് പൊ​ലി​സ് അറിയിച്ചു. നി​ല​വി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഭ​ർ​ത്താ​വി​നെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up