Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newplan

ട്രംപിനെ വധിക്കാൻ ഇറാന്‍റെ പുതിയ പദ്ധതി; വിവരങ്ങൾ കൈമാറി ഇസ്രയേൽ

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​സി: യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​നെ വ​​​​​ധി​​​​​ക്കാ​​​​​ൻ ഇ​​​​​റാ​​​​​ൻ അ​​​​​തീ​​​​​വ​​​​​ര​​​​​ഹ​​​​​സ്യ​​​​​മാ​​​​​യി പ​​​​​ദ്ധ​​​​​തി ത​​​​യാ​​​​​റാ​​​​​ക്കി​​​​​യ​​​​​താ​​​​​യി ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്. ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു​​​​​ള്ള നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ​​​​​ണ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​സ്ര​​​​​യേ​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കു കൈ​​​​​മാ​​​​​റി​​​​​യ​​​​​താ​​​​​യി യു​​​​​എ​​​​​സ് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​റാ​​​​​നും ത​​​​​മ്മി​​​​​ൽ വീ​​​​​ണ്ടും വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ ശ​​​​​ക്ത​​​​​മാ​​​​കു​​​​​ക​​​​​യും മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ സ​​​​​മ്പൂ​​​​​ർ​​​​​ണ ​യു​​​​​ദ്ധ​​​​​ഭീ​​​​​തി നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണു ​പു​​​​​തി​​​​​യ​​ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന​​​​​ത്.

നാ​​​​​റ്റോ ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കു​​​ശേ​​​​​ഷം തു​​​​​ർ​​​​​ക്കി​​​​​യി​​​​​ൽ​​​നി​​​​​ന്നു മ​​​​​ട​​​​​ങ്ങാ​​​​​ൻ ട്രം​​​​​പ് സു​​​​​ര​​​​​ക്ഷാ​​​​​മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ലു​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി പ​​​​​ഴ​​​​​യ വി​​​​​മാ​​​​​നം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​തു നേ​​​​​ര​​​​​ത്തേ വ​​​​​ലി​​​​​യ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ട്രം​​​​​പി​​​​​നെ വ​​​​​ധി​​​​​ക്കാ​​​​​നു​​​​​ള്ള ഇ​​​​​റാ​​​​​ന്‍റെ നീ​​​​​ക്ക​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​മേ​​​​​രി​​​​​ക്ക നി​​​​​ര​​​​​ന്ത​​​​​രം നി​​​​​രീ​​​​​ക്ഷി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും എ​​​​​ന്നാ​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ൽ ഇ​​​​​പ്പോ​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് തി​​​​​ക​​​​​ച്ചും പു​​​​​തി​​​​​യ​​​​​തും ഒ​​​​​രു ​പ്ര​​​​​ത്യേ​​​​​ക പ​​​​​ദ്ധ​​​​​തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള​​​​​തു​​​​​മാ​​​​​ണെ​​​​​ന്നും സി​​​​​എ​​​​​ൻ​​​​​എ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. ഇ​​​​​റാ​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ള്ള പു​​​​​തി​​​​​യ നീ​​​​​ക്ക​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചാ​​​​​ണ് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ല​​​​​ഭി​​​​​ച്ച​​​​​തെ​​​​​ന്ന് വാ​​​​​ൾ​​​​​സ്ട്രീ​​​​​റ്റ് ജേ​​​​ർ​​​​​ണ​​​​​ലും സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

Latest News

Corehub Up