Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neythonam

'നെ​യ്ത്തോ​ണം' പോ​സ്റ്റ​ൽ കാ​ർ​ഡു​മാ​യി ത​പാ​ൽ വ​കു​പ്പ്

അ​​​ങ്ക​​​മാ​​​ലി: ഓ​​​ണ​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നെ​​​യ്ത്തോ​​​ണം എ​​​ന്ന പേ​​​രി​​​ല്‍ ഇ​​​ത്ത​​​വ​​​ണ ത​​​പാ​​​ല്‍ വ​​​കു​​​പ്പ് പ്ര​​​ത്യേ​​​ക പോ​​​സ്റ്റ​​​ല്‍ കാ​​​ര്‍​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി. നാ​​​ലു വ​​​ശ​​​ങ്ങ​​​ളു​​​ള്ള കാ​​​ര്‍​ഡി​​​നു​​​ള്ളി​​​ല്‍ കൈ​​​ത്ത​​​റി സാ​​​രി​​​യു​​​ടെ ഡി​​​സൈ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന ഒ​​​രു ഭാ​​​ഗം ഒ​​​ട്ടി​​​ച്ചു​​ചേ​​​ര്‍​ത്തി​​​ട്ടു​​​ണ്ട് എ​​​ന്ന സ​​വി​​ശേ​​ഷ​​​ത​​​യും ഈ ​​​കാ​​​ര്‍​ഡി​​​നു​​​ണ്ട്.

200 കാ​​​ര്‍​ഡു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ മൊ​​​ത്തം വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പോ​​​സ്റ്റ​​​ല്‍ കാ​​​ര്‍​ഡി​​​ന്‍റെ മു​​​ഖ​​​വി​​​ല 125 രൂ​​​പ​​​യാ​​​ണെ​​​ങ്കി​​​ലും ദൗ​​ർ​​ല​​ഭ്യം മൂ​​​ലം ഫി​​​ലാ​​​റ്റ​​​ലി​​​ക് ക്ല​​​ബ്ബുക​​​ളി​​​ല്‍ ഉ​​​യ​​​ര്‍​ന്ന വി​​​ല​​​യ്ക്കാ​​​യി​​​രി​​​ക്കും കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ക.

തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ കു​​​ത്താമ്പുള്ളി നെ​​​യ്ത്തു ഗ്രാ​​​മ​​​ത്തി​​​ന്‍റെ ത​​​ന​​​ത് ഉ​​​ത്പ​​​ന്ന​​​മാ​​​യ കു​​​ത്ത​​​ാമ്പുള്ളി സി​​​ല്‍​ക്ക് കൈ​​​ത്ത​​​റി സാ​​​രി​​​യു​​​ടെ ഡി​​​സൈ​​​ന്‍ ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ചാ​​​ണു നെ​​​യ്ത്തോ​​​ണം ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​തേ​​​സ​​​മ​​​യം, അ​​​പൂ​​​ര്‍​വ ത​​​പാ​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ശേ​​​ഖ​​​ര​​​ണം ഹോ​​​ബി​​​യാ​​​ക്കി​​​യ അ​​​ങ്ക​​​മാ​​​ലി സ്വ​​​ദേ​​​ശി ഷൈ​​​ജു കു​​​ടി​​​യി​​​രി​​​പ്പി​​​ലി​​​ന്‍റെ ശേ​​​ഖ​​​ര​​​ത്തി​​​ലും ഇ​​​തി​​​ലൊ​​​ന്ന് സ്ഥാ​​​നം പി​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള പ്ര​​​മു​​​ഖ ഫി​​​ലാ​​​റ്റ​​​ലി​​​ക് ക്ല​​​ബ്ബുക​​​ളി​​​ല്‍ അം​​​ഗ​​​ത്വ​​​വും ഭാ​​​ര​​​വാ​​​ഹി​​​ത്വ​​​വും ഷൈ​​​ജു​​​വി​​​നു​​​ണ്ട്. അ​​​ങ്ക​​​മാ​​​ലി ഫി​​​ലാ​​​റ്റി​​​ലി​​​ക് ക്ല​​​ബ്ബി​​​ന്‍റെ സ്ഥാ​​​പ​​​ക പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ണ് ഇ​​​ദ്ദേ​​​ഹം.

Latest News

Corehub Up