Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neyyarriver

കാ​ണാ​താ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ മൃ​ത​ദേ​ഹം നെ​യ്യാ​റി​ല്‍ ക​ണ്ടെ​ത്തി

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ലെ സ്കൂ​ബാ ഡൈ​വിം​ഗ് ടീം ​ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര മേ​ലെ​ത്തെ​രു​വ് മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്ര ഭാ​ര​വാ​ഹി കൂ​ടി​യാ​യ തെ​ക്കേ കൊ​ട്ടാ​രം തോ​പ്പി​ല്‍ വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ അ​ഡ്വ. കൃ​ഷ്ണ​ച​ന്ദ്ര​നെ (39) ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്നോ​ടെ നെ​യ്യാ​റ്റി​ൻ​ക​ര കു​ര​വ​ണി​ക്ക​ട​വി​ൽ നെ​യ്യാ​റി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക​ട​വി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വി​വ​രം അ​റി​ഞ്ഞ് ആ​ദ്യം നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റ് ടീ​മും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ല്‍ നി​ന്നു​ള്ള സ്കൂ​ബാ ഡൈ​വിം​ഗ് ടീ​മും തെ​രി​ച്ച​ൽ ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ പു​ന​രാ​രം​ഭി​ച്ച തെ​ര​ച്ചി​ലി​നി​ട​യി​ലാ​ണ് കൃ​ഷ്ണ​ച​ന്ദ്ര​നെ കാ​ണാ​താ​യെ​ന്ന് പ​റ​യ​പ്പെ​ട്ട ഇ​ട​ത്തു നി​ന്നും അ​ര​കി​ലോ​മീ​റ്റ​റോ​ളം മാ​റി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി. വി​ജ​യ​യാ​ണ് ഭാ​ര്യ. മ​ക​ള്‍: ക​ല്യാ​ണി.

Latest News

Corehub Up