Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Niaph

കോ​ഴി​ക്കോ​ട് നി​പ: രോ​ഗി​യു​ടെ റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു; 77 പേ​ർ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ, നി​ല​വി​ൽ ആ​ർ​ക്കും ല​ക്ഷ​ണ​ങ്ങ​ളി​ല്ല

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ വീ​ണ്ടും നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ, രോ​ഗ ബാ​ധി​ത​നാ​യ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യു​ടെ വി​ശ​ദ​മാ​യ റൂ​ട്ട് മാ​പ്പ് ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ടു. മേ​യ് 30 മു​ത​ൽ ജൂ​ൺ 10 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ രോ​ഗി സ​ന്ദ​ർ​ശി​ച്ച സ്ഥ​ല​ങ്ങ​ളാ​ണ് റൂ​ട്ട് മാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പൂ​നെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗി ജൂ​ൺ ഒ​ന്നി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും, ജൂ​ൺ ര​ണ്ടി​ന് റെ​ഡ് ക്രെ​സ​ന്‍റ് ഹോ​സ്പി​റ്റ​ലി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ജൂ​ൺ ഒ​ൻ​പ​തി​നാ​ണ് കോ​ഴി​ക്കോ​ട്ടെ ആ​സ്റ്റ​ർ മിം​സ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. നി​ല​വി​ൽ 77 പേ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 58 പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും 14 പേ​ർ രോ​ഗി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്.

സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രി​ൽ 13 പേ​രെ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ല​വി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പ്ര​ത്യേ​ക ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു ക​ഴി​ഞ്ഞു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ കൂ​ടു​ത​ൽ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ എ​ത്തി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ങ്ങ​ളെ ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും.

അ​തേ​സ​മ​യം, നി​ല​വി​ൽ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള ആ​ർ​ക്കും ത​ന്നെ നി​പ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പു​തി​യ​താ​യി ആ​ർ​ക്കെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​വെ​ച്ചാ​ൽ മാ​ത്ര​മേ ആ ​പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ എ​ന്നും നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

Latest News

Corehub Up