Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nifty Small Cap

ആ​ശ്വാ​സം, പ്രതീക്ഷ; വി​പ​ണികൾ പച്ചതൊട്ടു

മും​​ബൈ: ര​​ണ്ടു സെ​​ഷ​​നി​​ൽ കൂ​​പ്പു​​കു​​ത്തി​​യ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഇ​​ന്ന​​ലെ ഏ​​ക​​ദേ​​ശം ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്ത് തി​​രി​​ച്ചു​​ക​​യ​​റി. പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷം ഉ​​ട​​ൻ​​ത​​ന്നെ തീ​​ർ​​ന്നേ​​ക്കാ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വും ആ​​ഗോ​​ള വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ഉ​​ണ​​ർ​​വു​​മാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ച​​ത്.

ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 640 പോ​​യി​​ന്‍റ് (0.82%) ഉ​​യ​​ർ​​ന്ന് 78,206ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സൂ​​ചി​​ക 1.23 ശ​​ത​​മാ​​നം വ​​രെ മു​​ന്നേ​​റി 78,526 പോ​​യി​​ന്‍റി​​ൽ എ​​ത്തി​​യി​​രു​​ന്നു.

നി​​ഫ്റ്റി 234 പോ​​യി​​ന്‍റ് (0.97%) നേ​​ട്ട​​ത്തി​​ൽ 24,262ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.
നി​​ഫ്റ്റി 50യി​​ൽ ശ്രീ​​റാം ഫി​​നാ​​ൻ​​സ്, ഇ​​ന്‍റ​​ർ​​ഗ്ലോ​​ബ് ഏ​​വി​​യേ​​ഷ​​ൻ, ഐ​​ഷ​​ർ മോ​​ട്ടോ​​ർ​​സ്, ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ, മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​തി​​ൽ മു​​ൻ​​പ​​ന്തി​​യി​​ൽ. ഇ​​ൻ​​ഫോ​​സി​​സ്, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ഇ​​റ്റേ​​ണ​​ൽ എ​​ന്നി​​വ​​യ്ക്ക് ഇ​​ടി​​വ് നേ​​രി​​ട്ടു.

നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 1.62 ശ​​ത​​മാ​​ന​​വും 2.12 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു.

16 മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ 14 എ​​ണ്ണ​​വും പ​​ച്ച​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ ഐ​​ടി, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് സൂ​​ചി​​ക​​ക​​ൾ മാ​​ത്ര​​മാ​​ണ് ചു​​വ​​പ്പ​​ണി​​ഞ്ഞ​​ത്.

തി​​ങ്ക​​ളാ​​ഴ്ച സൂ​​ചി​​ക​​ക​​ൾ ഒ​​രു മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ടി​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്. പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സം​​ഘ​​ർ​​ഷത്തെത്തുടർന്ന് ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ എ​​ണ്ണ വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ടു​​മെ​​ന്ന ആ​​ശ​​ങ്ക​​യും വ്യാ​​പി​​ച്ച​​തോ​​ടെ തി​​ങ്ക​​ളാ​​ഴ്ച ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 100 ഡോ​​ള​​ർ ക​​ട​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ടം അ​​ള​​ക്കു​​ന്ന വോ​​ളാ​​റ്റി​​ലി​​റ്റി സൂ​​ചി​​ക 21 മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തു​​ക​​യും ചെ​​യ്തു.

വി​​പ​​ണിയു​​ടെ ഉ​​യ​​ർ​​ച്ച​​യ്ക്കു പി​​ന്നി​​ൽ

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല കു​​റ​​ഞ്ഞു: ക​​ഴി​​ഞ്ഞ സെ​​ഷ​​നി​​ൽ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നി​​ടെ​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലെ​​ത്തി​​യ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഇ​​ന്ന​​ലെ താ​​ഴ്ന്നു. പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ യു​​ദ്ധം ഉ​​ട​​ൻ അ​​വ​​സാ​​നി​​ച്ചേ​​ക്കു​​മെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​മാ​​ണ് വി​​ല​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​ക്കി​​യ​​ത്. ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം താ​​ഴ്ന്ന് നൂ​​റു ഡോ​​ള​​റി​​ൽ താ​​ഴെ​​യാ​​യി.

ശ​​ക്ത​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ: ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ൾ ഒ​​ന്ന​​ട​​ങ്കം പോ​​സി​​റ്റീ​​വി​​ലെ​​ത്തി. ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കോ​​സ്പി അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലും ജ​​പ്പാ​​ന്‍റെ നി​​ക്കീ 225 സൂ​​ചി​​ക മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ന​​ട​​ത്തും ചൈ​​ന​​യു​​ടെ ഷാ​​ങ്ഹാ​​യ് എ​​സ്എ​​സ്​​ഇ കോ​​ന്പോ​​സി​​റ്റ് സൂ​​ചി​​ക​​യും ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ് സെ​​ങ്ങും നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

യു​​എ​​സി​​ന്‍റെ പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ൾ ക​​ഴി​​ഞ്ഞ സെ​​ഷ​​നി​​ൽ ഉ​​യ​​ർ​​ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. ഇ​​ന്ത്യ വി​​ക്സ് കുറഞ്ഞു: വി​​പ​​ണി​​യിലെ ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ളു​​ടെ തോ​​ത് അ​​ള​​ക്കു​​ന്ന വോ​​ളാ​​റ്റി​​ലി​​റ്റി സൂ​​ചി​​ക 19 ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​ഞ്ഞ് 19ലെ​​ത്തി.

രൂ​​പ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ്: തി​​ങ്ക​​ളാ​​ഴ്ച ഡോ​​ള​​റി​​നെ​​തി​​രേ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി​​യ രൂ​​പ ഇ​​ന്ന​​ലെ വ​​ലി​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വാ​​ണ് രൂ​​പ​​യ്ക്കു ഗു​​ണം ചെ​​യ്ത​​ത്. തി​​ങ്ക​​ളാ​​ഴ്ച 92.21ൽ ​​ക്ലോ​​സ് ചെ​​യ്ത രൂ​​പ ഇ​​ന്ന​​ലെ 36 പൈ​​സ ഉ​​യ​​ർ​​ന്ന് 91.85ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ കു​​തി​​പ്പും ഡോ​​ള​​ർ ദു​​ർ​​ബ​​ല​​മാ​​യ​​തും രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ന് ക​​രു​​ത്ത് പ​​ക​​ർ​​ന്ന​​താ​​യി വി​​ദേ​​ശ​​നാ​​ണ്യ​​വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

Latest News

Corehub Up