Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nigeria Violence

നൈജീരിയയിൽ അക്രമം തടയാൻ കൂടുതൽ സേനാ വിന്യാസമെന്ന് പ്രസിഡന്‍റ് ടിനുബു

അ​​​ബൂ​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സു​​​ര​​​ക്ഷാ അ​​​ടി​​​യ​​​ന്ത​​​രാവ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​ല ടി​​​നു​​​ബു അ​​​റി​​​യി​​​ച്ചു. അ​​​ക്ര​​​മം നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷാ​​ഭ​​​ട​​​ന്മാ​​​രെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​ദ്ദേ​​​ഹം പ്ര​​​ഖ്യാ​​​പി​​​ച്ചു.

പോ​​​ലീ​​​സ് സേ​​​ന​​​യി​​​ൽ 20,000 പേ​​​രെ കൂ​​​ടി നി​​​യ​​​മി​​​ക്കും. വി​​​ഐ​​​പി സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ല്കി സം​​​ഘ​​​ർ​​​ഷ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കും.

വ​​​ന​​​ത്തി​​​ൽ ഒ​​​ളി​​​ത്താ​​​വ​​​ള​​​മു​​​ള്ള സാ​​​യു​​​ധ സം​​​ഘ​​​ങ്ങ​​​ളെ പു​​​റ​​​ത്തു​​​ചാ​​​ടി​​​ക്കാ​​​നാ​​​യി പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച ഫോ​​​റ​​​സ്റ്റ് ഗാ​​​ർ​​​ഡു​​​ക​​​ളെ ഇ​​​റ​​​ക്കും. തി​​​ന്മ​​​യു​​​ടെ ശ​​​ക്തി​​​ക​​​ൾ​​​ക്ക് ഇ​​​നി വ​​​ന​​​ത്തി​​​ൽ ഒ​​​ളി​​​ത്താ​​​വ​​​ളം ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്ന​​​ട​​​ക്കം നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ടി​​​നു​​​ബുവി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കെ​​​ബ്ബി സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട 25 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും ക​​​വ​​​ര സം​​​സ്ഥാ​​​ന​​​ത്തെ പ​​​ള്ളി​​​യി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട പാ​​​സ്റ്റ​​​ർ അ​​​ട​​​ക്കം 38 പേ​​​രെ​​​യും മോ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ച​​​താ​​​യി ടി​​​നു​​​ബു അ​​​റി​​​യി​​​ച്ചു.

നൈ​​​ജ​​​ർ സം​​​സ്ഥാ​​​ന​​​ത്തെ സെ​​​ന്‍റ് മേ​​​രീ​​​സ് കാ​​​ത്ത​​​ലി​​​ക് സ്കൂ​​​ളി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട 253 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും 12 ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​യി ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അദ്ദേഹം പറഞ്ഞു.

Latest News

Corehub Up