മൊറോക്കോ: ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളിൽ അട്ടിമറിയിലൂടെ കിരീടം ചൂടി നൈജീരിയ. മൊറോക്കോയിലെ റാബത്തില്‍ നടന്ന മത്സരത്തിൽ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയാണ് നൈജീരിയ തങ്ങളുടെ ചരിത്രത്തിലാദ്യമായി ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
2022ലെ ഫിഫ അണ്ടർ-17 വനിതാ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ നൈജീരിയ നാല് വർഷത്തിന് ശേഷം സ്വപ്നം സഫലമാക്കി. നേട്ടം കൈവരിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം കൂടിയാണ് നൈജീരിയ.
സെമിഫൈനലിനു സമാനമായി ഫൈനലിലും അവാവു ബഷീറു ശ്രദ്ധേയപ്രകടനവുമായി തിളങ്ങി. സെമിഫൈനലിൽ ബ്രസീലിനെതിരേ രണ്ട് ഗോളുകൾ നേടിയ ബഷീറു ഫൈനൽ മത്സരത്തിൽ മേരി ഡണ്സ്റ്റൻ നൽകിയ പാസ് ഗോളാക്കി 39-ാം മിനിറ്റിൽ ടീമിനായി സ്കോറിംഗ് തുടങ്ങി.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ എസ്തർ സ്റ്റീഫൻ നൽകിയ പാസ് ഒലുബുബു ഗോളാക്കി മാറ്റിയതോടെ ലീഡ് രണ്ടായി.
2014ലെ ചാന്പ്യന്മാരും നാലുതവണ ഫൈനലിൽ മാറ്റുരച്ചിട്ടുമുള്ള വരുമായ ജപ്പാൻ അവസാന നിമിഷങ്ങളിൽ ഗോളിനായി സമ്മർദം ശക്തമാക്കി. 80-ാം മിനിറ്റിൽ ഫുകി ഇറ്റോയിലൂടെ ഫലം കണ്ടു.
അവസാന 10 മിനിറ്റിൽ സമനില ഗോളിനായി ഏഷ്യൻ വമ്പന്മാർ ആക്രമണം അഴിച്ചുവിട്ടെങ്കിലും നൈജീരിയ ശക്തമായ പ്രതിരോധം കാഴ്ചവച്ചു. ഇത് നൈജീരിയയ്ക്കും ആഫ്രിക്ക മുഴുവനും ചരിത്രപരമായ നേട്ടം ഉറപ്പാക്കി.2022ലെ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയതാണ് നൈജീരിയയുടെ നേരത്തേയുള്ള മികച്ച പ്രകടനം.