Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nigerian

ലഹരി വിതരണം; നൈജീരിയൻ പൗരനെയും ഭാര്യയെയും മുംബൈയിൽനിന്ന് പിടികൂടി കേരള പൊലിസ്

മലപ്പുറം: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കോടിക്കണക്കിന് രൂപയുടെ എംഡിഎംഎ എത്തിക്കുന്ന മുഖ്യകണ്ണികളായ നൈജീരിയൻ പൗരനെയും ഭാര്യയെയും മുംബൈയിൽനിന്ന് കേരള പൊലിസ് പിടികൂടി.

നൈജീരിയൻ സ്വദേശി ഇക്കേചുക്വു പോൾ ഒഗ്ബോണ്ണ, ഭാര്യയും മുംബൈ സ്വദേശിനിയുമായ ആരതി എന്നിവരെയാണ് കൊണ്ടോട്ടി പൊലിസ് ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘം മുംബൈ ഉൾവെയിൽനിന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15 വർഷമായി ഇന്ത്യയിൽ താമസിച്ച് ചില്ലറ വിതരണക്കാർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നയാളാണ് പോൾ ഒഗ്ബോണ്ണ. എട്ട് വർഷം മുൻപ് ആരതിയെ വിവാഹം ചെയ്തശേഷം ഇരുവരും ചേർന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലഹരി വ്യാപാരം നിയന്ത്രിച്ചിരുന്നത്.

ഇക്കഴിഞ്ഞ ജൂൺ 26-ന് കൊണ്ടോട്ടി അരൂരിൽനിന്ന് രതീഷ് എന്നയാളെ 780 ഗ്രാം എംഡിഎംഎയുമായി പിടികൂടിയതാണ് ഈ നിർണായക അറസ്റ്റിലേക്ക് നയിച്ചത്. രതീഷിന് ലഹരിമരുന്ന് ലഭിച്ച ഉറവിടം തേടിയുള്ള അന്വേഷണത്തിൽ പത്തോളം പേരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന പോൾ ഒഗ്ബോണ്ണയെക്കുറിച്ച് പൊലിസിന് വ്യക്തമായ സൂചന ലഭിച്ചത്.

കേരളത്തിലെ പ്രധാന കണ്ണികൾ പിടിയിലായതോടെ, സമ്പാദിച്ച പണം നൈജീരിയയിലേക്ക് കടത്തിയ ശേഷം രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പൊലിസിന്‍റെ പിടിയിലായത്.

Latest News

Corehub Up