Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nihala Fathima

നിഹാല ഫാത്തിമ എവിടെ? കണ്ടെത്താനാകാതെ പോലീസ്, അന്വേഷണം ഊര്‍ജിതം

കൊച്ചി: എറണാകുളം കരിമുകളില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനാകാതെ പോലീസ്. ചൊവ്വാഴ്ച അര്‍ധരാത്രി 12 ഓടെയാണ് നിഹാല ഫാത്തിമ (14) എന്ന ഒമ്പതാം ക്ലാസുകാരിയെ വീട്ടില്‍ നിന്നും കാണാതായത്. കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിച്ചതിനെ ചൊല്ലി തര്‍ക്കം നടന്നിരുന്നു.

ഇതിന് പിന്നാലെയാണ് കുട്ടി ബാഗുമായി വീട്ടില്‍ നിന്നും ഇറങ്ങി പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അമ്പലമേട് പോലീസ് അന്വേഷണം നടത്തി വരികയാണ്. വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങളും മറൈന്‍ഡ്രൈവ് ഭാഗത്തേക്ക് എത്തുന്ന ദൃശ്യങ്ങളുമാണ് പോലീസിന് ലഭിച്ചത്.

എന്നാല്‍ ഇവിടെ നിന്നും കുട്ടി എങ്ങോട്ട് പോയി, എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കുട്ടിക്കൊപ്പം പഠിക്കുന്ന കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Latest News

Corehub Up