Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nilambur Buds School

Malappuram

നി​ല​മ്പൂ​ർ ബ​ഡ്സ് സ്കൂ​ളി​ന് ഇ​നി ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം


നി​ല​മ്പൂ​ർ: ശ്ര​വ​ണ​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ​ക്കും ക​ലാ​പ​ര​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വേ​ദി​യൊ​രു​ക്കി നി​ല​മ്പൂ​ർ ബ​ഡ്സ് സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ചു.

ഐ​ഡി​എ​ഫ്സി ഫൗ​ണ്ടേ​ഷ​ൻ, ഐ​ഡെ​ക് ലി​മി​റ്റ​ഡ് എ​ന്നി​വ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ​നാ​ട് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​നും എം​പി​യു​മാ​യ പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 19-ന് ​മ​ണ്ണാ​ർ​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ലെ സ്പെ​ഷ​ൽ സ്കൂ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ്കൂ​ളി​ൽ മാ​സ​ന്തോ​റും ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ളി​വ​ണ്ടി​യു​ടെ ഏ​ഴാം ക്ലാ​സ് അ​വ​ത​ര​ണ​വും ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി.നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, കെ. ​ഷെ​ഫീ​ഖ്, ഏ​റ​നാ​ട് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അം​ഗം എം. ​അ​ബൂ​ബ​ക്ക​ർ, സി​ഇ​ഒ വി.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക എ​ൻ.​സി. സു​ഹ​റ ബീ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നേ​ഷ് വ​ർ​ഗീ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​കെ. സ​റീ​ന, സ്കൂ​ൾ ലീ​ഡ​ർ ഫാ​ത്തി​മ ന​സ്രീ​ന, കോ​ർ​ഡി​നേ​റ്റ​ർ സൈ​നു​ൽ ആ​ബി​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up