Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nilanpur

Malappuram

ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം; നി​ല​ന്പൂ​രി​ൽ ക​ർ​ഷ​കസം​ഘം മാ​ർ​ച്ച്

നി​ല​ന്പൂ​ർ: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം - ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. 2026 ജൂ​ലൈ 27ന് ​പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​വു​മാ​യി (ഇ​എ​സ്എ) ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ 11 വി​ല്ലേ​ജു​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ആ​കെ 131 വി​ല്ലേ​ജു​ക​ളാ​ണ് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളും ജ​ന​വാ​സ​മേ​ഖ​ല​ക​ളും വേ​ർ​തി​രി​ച്ച് സം​സ്ഥാ​ന​ത്തെ 31 വി​ല്ലേ​ജു​ക​ൾ പൂ​ർ​ണ​മാ​യും 92 വി​ല്ലേ​ജു​ക​ൾ ഭാ​ഗി​ക​മാ​യും ഒ​ഴി​വാ​ക്കി ഇ​എ​സ്എ വി​സ്തൃ​തി 8,590.69 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​യ്ക്ക​ണ​മെ​ന്ന ഭേ​ദ​ഗ​തി നി​ർ​ദേ​ശം ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ല്ലേ​ജു​ക​ൾ പൂ​ർ​ണ​മാ​യും ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ബാ​ധി​ക്കും. ഇ​എ​സ്എ വി​ജ്ഞാ​പ​നം അ​ന്തി​മ​മാ​കു​ന്ന​തോ​ടെ വ്യ​വ​സാ​യ​ങ്ങ​ൾ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​കും. ജ​ന​ജീ​വി​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കും.

നി​ല​വി​ലു​ള്ള കൃ​ഷി രീ​തി​ക​ൾ​ക്കും ക​ർ​ഷ​ക​രു​ടെ​യും ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ​യും ദൈ​നം​ദി​ന ജീ​വി​ത​ത്തി​നും നി​യ​ന്ത്ര​ണം വ​രും. ക​ര​ട് വി​ഞ്ജാ​പ​ന​ത്തി​നെ​തി​രേ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള ക​ർ​ഷ​കസം​ഘം നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​എം. ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ള്ള ന​വാ​സ്, എ.​ടി. റെ​ജി, എം. ​സു​കു​മാ​ര​ൻ, കെ. ​മോ​ഹ​ന​ൻ, സ​ണ്ണി ജോ​സ​ഫ്, വി.​കെ. ഷാ​ന​വാ​സ്, കെ. ​റ​ഹീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡ്: അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ട​നെ​ന്ന് പ​ദ്മി​നി ഗോ​പി​നാ​ഥ്

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്നി​ലെ ന​ഗ​ര​സ​ഭ​യു​ടെ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​റ​പ്പു​ന​ൽ​കി.

ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ, വൈ​സ് ചെ​യ​ർ​മാ​ൻ ഷൗ​ക്ക​ത്ത​ലി കൂ​മ​ഞ്ചേ​രി എ​ന്ന നാ​ണി​ക്കു​ട്ടി, കൗ​ണ്‍​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ബ​സ് സ്റ്റാ​ൻ​ഡ് സ​ന്ദ​ർ​ശി​ച്ചു.

2020 ൽ ​അ​ധി​കാ​രം ഒ​ഴി​യു​ന്ന​തി​ന് മു​ന്പാ​യി ഇ​ന്ന​ത്തെ അ​ധ്യ​ക്ഷ യു​ഡി​എ​ഫി​ലെ പ​ദ്മി​നി ഗോ​പി​നാ​ഥി​ന്‍റെ കാ​ല​ത്താ​ണ് ച​ന്ത​ക്കു​ന്നി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് പു​തു​ക്കി പ​ണി​യു​ന്ന​തി​നാ​യി പൊ​ളി​ച്ചി​ട്ട​ത്.

പി​ന്നീ​ട് വ​ന്ന എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ന് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് ഏ​താ​നും ദി​വ​സം മു​ന്പ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് ത​റ​ക്ക​ല്ലി​ട്ടു എ​ന്ന​ല്ലാ​തെ മ​റ്റു പ്ര​വൃ​ത്തി​ക​ളൊ​ന്നും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നി​ല്ല. നി​ല​വി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് ന​ടു​വി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം അ​വി​ടെ നി​ന്ന് പൊ​ളി​ച്ച് മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്ക് മാ​റ്റും. സ്റ്റാ​ൻ​ഡി​ൽ ഒ​ര​റ്റ​ത്ത് ഓ​ട്ടോ​റി​ക്ഷ​ക​ൾ അ​വ​രു​ടെ സ്റ്റാ​ൻ​ഡാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ബ​സു​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ട്. ഷെ​ഡ് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ലൂ​ടെ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് അ​ധ്യ​ക്ഷ പ​റ​ഞ്ഞു.

പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ന് പ​ഴ​യ ഭ​ര​ണ​സ​മി​തി സാ​ങ്കേ​തി​കാ​നു​മ​തി മാ​ത്ര​മാ​ണ് നേ​ടി​യി​ട്ടു​ള്ള​തെ​ന്ന് അ​ധ്യ​ക്ഷ പ​റ​ഞ്ഞു. തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​മാ​ക്കും. കെ​എ​ൻ​ജി റോ​ഡി​ൽ നി​ന്ന് മ​യ്യ​ന്താ​ന്നി റോ​ഡി​ലേ​ക്കു​ള്ള റോ​ഡ് ന​വീ​ക​രി​ച്ച് ടൈ​ൽ​പാ​കി വൃ​ത്തി​യാ​ക്കി ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. പ​ഴ​യ ഭ​ര​ണ​സ​മി​തി ത​യാ​റാ​ക്കി​യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടാ​ൽ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തും. സെ​ട്ര​ക്ച​റ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ കൂ​ടി സ​ഹ​ക​ര​ണം തേ​ടു​മെ​ന്നും അ​ധ്യ​ക്ഷ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ എ​ൻ​ജി​നീ​യ​ർ​മാ​രും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up