Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NineCases

മെ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്: ഒ​ൻ​പ​തു വി​ഷ​യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യ​​​​ട​​​​ക്കം അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ടീ​​​​മി​​​​നെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​മെ​​​​ന്ന പേ​​​​രി​​​​ൽ ന​​​​ട​​​​ന്ന ത​​​​ട്ടി​​​​പ്പി​​​​ൽ ഫു​​​​ട്ബോ​​​​ൾ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​മാ​​​​യി ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത് അ​​​​ട​​​​ക്കം ഒ​​​​ൻ​​​​പ​​​​തു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ത്യേ​​​​ക സം​​​​ഘം അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്ത​​​​ല​​​​വ​​​​ൻ എ​​​​ഡി​​​​ജി​​​​പി പി. ​​​​വി​​​​ജ​​​​യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ എ​​​​സ്ഐ​​​​ടി ഇ​​​​ന്ന​​​​ലെ ഓ​​​​ണ്‍​ലൈ​​​​ൻ യോ​​​​ഗം ചേ​​​​ർ​​​​ന്ന് സം​​​​ഘാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ വീ​​​​തി​​​​ച്ചു ന​​​​ൽ​​​​കി.

അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും മ​​​​റ്റു സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള ക​​​​രാ​​​​റു​​​​ക​​​​ളും അ​​​​ന്വേ​​​​ഷി​​​​ക്കും. മു​​​​ൻ​​​​മ​​​​ന്ത്രി വി.​​​​അ​​​​ബ്ദു​​​​റ​​​​ഹ്മാ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ ന​​​​ട​​​​ത്തി​​​​യ വി​​​​ദേ​​​​ശ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫി​​​​സ് വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് ന​​​​ട​​​​ത്തി​​​​യ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ങ്ങ​​​​ളും അ​​​​ട​​​​ക്കം പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ തു​​​​ട​​​​ക്കം മു​​​​ത​​​​ൽ സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

എ​​​​ഡി​​​​ജി​​​​പി പി.​​​​ വി​​​​ജ​​​​യ​​​​നെ കൂ​​​​ടാ​​​​തെ ഐ​​​​ജി. എ​​​​സ്. സ​​​​തീ​​​​ഷ് ബി​​​​നോ, കോ​​​​ഴി​​​​ക്കോ​​​​ട്- വ​​​​യ​​​​നാ​​​​ട് ക്രൈം​​​​ബ്രാ​​​​ഞ്ച് എ​​​​സ്പി പി. ​​​​വി​​​​ക്ര​​​​മ​​​​ൻ, വ​​​​യ​​​​നാ​​​​ട് ക്രൈം​​​​ബ്രാ​​​​ഞ്ച് ഡി​​​​വൈ​​​​എ​​​​സ്പി പി.​​​​എ​​​​ൽ.​​​​ ഷൈ​​​​ജു, കോ​​​​ഴി​​​​ക്കോ​​​​ട് ക്രൈം​​​​ബ്രാ​​​​ഞ്ച് റേ​​​​ഞ്ച് ഡി​​​​വൈ​​​​എ​​​​സ്പി മാ​​​​ത്യു എ​​​​ന്നി​​​​വ​​​​രാ​​​​ണ് യോ​​​​ഗം ചേ​​​​ർ​​​​ന്ന​​​​ത്.

Latest News

Corehub Up