Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nipah:

നി​പ: രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു

കോ​ഴി​ക്കോ​ട്: നി​പ രോ​ഗ​ബാ​ധി​ത​നാ​യ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു. മേ​യ് 30 മു​ത​ൽ ജൂ​ൺ 10 വ​രെ​യു​ള്ള റൂ​ട്ട് മാ​പ്പാ​ണു പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​നാ​യ 48കാ​ര​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.

77 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന സ​മ്പ​ർ​ക്ക പ​ട്ടി​ക​യാ​ണ് നി​ല​വി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 58 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും 14 കു​ടും​ബാം​ഗ​ങ്ങ​ളും അ​ഞ്ചു സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​വ​രി​ല്‍ ആ​ര്‍​ക്കും നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടി​ല്ല. സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലെ ര​ണ്ടു പേ​ര്‍ ഹൈ​യ​സ്റ്റ് റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും 13 പേ​ര്‍ ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും 62 പേ​ര്‍ ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലു​മാ​ണു​ള്ള​ത്. ഹൈ​യ​സ്റ്റ്, ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട എ​ല്ലാ​വ​രും ക്വാ​റ​ന്‍റൈ​നി​ലാ​ണ്.

നി​പ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൃ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള രോ​ഗ​പ്പ​ക​ര്‍​ച്ച ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

കോ​ഴി​ക്കോ​ട് ബാ​ങ്ക് റോ​ഡി​ലു​ള്ള ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​നു കീ​ഴി​ലെ അ​നി​മ​ല്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ പ്രോ​ജ​ക്ട് ഓ​ഫീ​സി​ലാ​ണ് ക​ണ്‍​ട്രോ​ള്‍ റൂം ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ളി​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍, വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റാ​യ 0495-2762050ല്‍ ​അ​റി​യി​ക്കാം.

Latest News

Corehub Up