തൃശൂർ: ഫുട്ബോൾ ലോകകപ്പ് പോരാട്ടത്തിന്റെ ആവേശം വാനോളം ഉയർത്തി കിഴക്കേകോട്ട നിർമലമാതാ സെൻട്രൽ സ്കൂളിൽ നടന്ന സ്കൂൾ ഫിഫ മത്സരത്തിൽ സ്പെയിൻ ജേതാക്കളായി. പിടിഎ പ്രസിഡന്റ് ഡോ. അനു വർഗീസ് കിക്കോഫ് ചെയ്ത മത്സരത്തിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എട്ടു ടീമുകൾ പങ്കെടുത്തു.
ഇംഗ്ലണ്ട് - സ്പെയിൻ ഫൈനൽ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് സ്പെയിൻ സ്വർണക്കപ്പിൽ മുത്തമിട്ടത്. കായിക അധ്യാപകരായ പി.ഡി. സിന്റോ, ആഷിക് പാർത്ഥൻ, റോസിനി, ജിബി എന്നിവർ നേതൃത്വം നൽകി.