Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nisam

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​തി​രെ അ​തി​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം; മാ​പ്പ് പ​റ​ഞ്ഞ് വ്ലോ​ഗ​ർ നി​സാം 

മ​ല​പ്പു​റം: പാ​ണ​ക്കാ​ട്ടെ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​നി​ട​യി​ൽ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് വ്ളോഗ​ർ നി​സാം. ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നും ആ​ർ​ക്കെ​ങ്കി​ലും വേ​ദ​ന​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും നി​സാം വ്യ​ക്ത​മാ​ക്കി. ഇ​നി ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ണ്ണി​ടി​ച്ചി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ട​യി​ൽ ചെ​ളി​യി​ൽ വീ​ണ് അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച്, അ​ദ്ദേ​ഹ​ത്തെ അ​വി​ടെ​ത്ത​ന്നെ മ​ണ്ണി​ട്ട് മൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​സാം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്നു. ഈ ​പ​രാ​മ​ർ​ശം വ​ലി​യ​തോ​തി​ൽ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലും പു​റ​ത്തും വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ  കെ​യു​ഡ​ബ്ല്യു​ജെ (KUWJ) മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​രു​ന്നു. ദു​ര​ന്ത​മു​ഖ​ത്ത് സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി വാ​ർ​ത്ത​ക​ൾ ശേ​ഖ​രി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ഇ​ത്ത​രം ആ​ക്ര​മ​ണ ആ​ഹ്വാ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് നി​യ​മ​വി​രു​ദ്ധ​വും അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. പോ​ലീ​സ് ന​ട​പ​ടി​ക്ക് സാ​ധ്യ​ത​യേ​റി​യ​തോ​ടെ​യാ​ണ് നി​സാം മാ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്

Latest News

Corehub Up