Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NishaJose

America

ജോ​സ് കെ. ​മാ​ണി​ക്കും നി​ഷ ജോ​സി​നും സൗ​ത്ത് ഇ​ന്ത്യ​ൻ യുഎ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ സ്വീ​ക​ര​ണം

ഹൂ​സ്റ്റ​ൺ: രാ​ജ്യ​സ​ഭാം​ഗ​വും കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​നു​മാ​യ ജോ​സ് കെ. ​മാ​ണി​ക്കും ഭാ​ര്യ നി​ഷ ജോ​സി​നും സൗ​ത്ത് ഇ​ന്ത്യ​ൻ യുഎ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ജോ​സ് കെ. ​മാ​ണി​ക്ക് ഇ​തി​നു​മു​ൻ​പും ചേം​ബ​ർ സ്വീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​യും വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ച​ട​ങ്ങ് സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും മ​നോ​ഹ​ര കൂ​ട്ടാ​യ്മ​യാ​യി മാ​റി.

സൗ​ത്ത് ഇ​ന്ത്യ​ൻ യുഎ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്, ഫോ​മാ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ​സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ബി​സി​ന​സ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ചേം​ബ​ർ അം​ഗ​ങ്ങ​ളും ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചേം​ബ​ർ ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ സ​ണ്ണി കാ​രി​ക്ക​ൽ എംസി​യാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. നി​ശബ്ദ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ചേം​ബ​ർ സെ​ക്ര​ട്ട​റി ബ്രൂ​സ് കൊ​ള​മ്പേ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട് അ​ധ്യ​ക്ഷ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

ജോ​സ് കെ. ​മാ​ണി​യു​ടെ രാ​ഷ്ട്രീ​യ-​പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തെ​യും പി​താ​വ് കെ. എം. മാ​ണി​യു​ടെ പാ​ര​മ്പ​ര്യം അ​ദ്ദേ​ഹം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ലെ പ്ര​യാ​ണ​ത്തെ​യും ഡോ. ​കാ​ക്ക​നാ​ട്ട് അ​നു​സ്മ​രി​ച്ചു.

തു​ട​ർ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി തോ​മ​സ് ചെ​റു​ക​ര, സ്റ്റാ​ഫോ​ർ​ഡ് മേ​യ​ർ കെ​ൻ മാ​ത്യു, ചേം​ബ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ഇ​ട​യാ​ടി​യി​ൽ, ഷാ​ജി എ​ഡ്വേ​ർ​ഡ്, ഫോ​മാ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​ർ, ഫോ​മാ മു​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി ഊ​രാ​ളി​ൽ, ജെ​യിം​സ് വെ​ട്ടി​ക്കാ​നാ​ൽ, നേ​ർ​കാ​ഴ്ച ചീ​ഫ് എ​ഡി​റ്റ​ർ സൈ​മ​ൺ വാ​ല​ച്ചേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ടി​ന്‍റെ "വി​ശ്വാ​സ​ത്തി​ന്‍റെ ഏഴ് വാ​തി​ലു​ക​ൾ' എ​ന്ന പു​തി​യ പു​സ്ത​കം ച​ട​ങ്ങി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ആ​റ​ന്മു​ള​യാ​ണ് പു​സ്ത​ക​പ​രി​ച​യം നി​ർ​വ​ഹി​ച്ച​ത്.

 

Latest News

Corehub Up