Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NithinRaj

നി​തി​ൻ​രാ​ജി​ന്‍റെ മ​ര​ണം: ഡോ. ​റാ​മി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ധി നാ​ളെ

ത​​​​ല​​​​ശേ​​​​രി: അ​​​​ഞ്ച​​​​ര​​​​ക്ക​​​​ണ്ടി ക​​​​ണ്ണൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ബി​​​​ഡി​​​​എ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി നി​​​​തി​​​​ന്‍​രാ​​​​ജ് കോ​​​​ള​​​​ജ് കെ​​​​ട്ടി​​​​ട​​​​ത്തി​​​​ല്‍​നി​​​​ന്ന് ചാ​​​​ടി മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ റി​​​​മാ​​​​ന്‍​ഡി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഒ​​​​ന്നാം​​​​പ്ര​​​​തി ഡോ. ​​​​എം.​​​​കെ. റാ​​​​മി​​​​ന്‍റെ ജാ​​​​മ്യ​​​​ഹ​​​​ർ​​​​ജി​​​​യി​​​​ൽ നാ​​​​ളെ വി​​​​ധി പ​​​​റ​​​​യും.

ജാ​​​​മ്യഹ​​​​ർ​​​​ജി സം​​​​ബ​​​​ന്ധി​​​​ച്ച വാ​​​​ദം ഇ​​​​ന്ന​​​​ലെ ത​​​​ല​​​​ശേ​​​​രി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ജാ​​​​മ്യ​​​​ഹ​​​​ർ​​​​ജി​​​​യെ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ കെ. ​​​​അ​​​​ജി​​​​ത്കു​​​​മാ​​​​ർ എ​​​​തി​​​​ർ​​​​ത്തു.ജൂ​​​​ലൈ 22 നാ​​​​ണ് ഡോ. ​​​​റാം ആ​​​​ദ്യം പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ അ​​​​റ​​​​സ്റ്റി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ന്ന് ചൂണ്ടി​​​​ക്കാട്ടി അ​​​​റ​​​​സ്റ്റ് സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി​​​​. തു​​​​ട​​​​ർ​​​​ന്ന് രാ​​​​ത്രി എ​​​​ട്ടോ​​​​ടെ കോ​​​​ട​​​​തി​​​​ക്കു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ഉ​​​​ട​​​​ന്‍ ക്രൈം​​​​ബ്രാ​​​​ഞ്ച് സം​​​​ഘം റാ​​​​മി​​​​നെ വീ​​​​ണ്ടും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യും രാ​​​​ത്രി വൈ​​​​കി വി​​​​ട്ട​​​​യ​​​​യ്ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​നു മു​​​​ന്നി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ റാ​​​​മി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും ജ​​​​യി​​​​ലി​​​​ല​​​​ട​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം: പു​തി​യ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ണൂ​രി​ലെ​ത്തി അ​ന്വേ​ഷ​ണം തുടങ്ങി

ക​​​ണ്ണൂ​​​ര്‍: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ക​​​ണ്ണൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം​​​വ​​​ര്‍​ഷ ഡെ​​​ന്‍റ​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി നി​​​തി​​​ന്‍ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച പു​​​തി​​​യ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണസം​​​ഘം ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

മ​​​ല​​​പ്പു​​​റം ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി എം.​​​പി. മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ഇ​​​ന്ന​​​ലെ ക​​​ണ്ണൂ​​​ർ ക്രൈം​​​ബ്രാ​​​ഞ്ച് ഓ​​​ഫീ​​​സി​​​ലെ​​​ത്തി കേ​​​സ് ഫ​​​യ​​​ലു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

നി​​​തി​​​ൻ​​​ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​ര​​​ത്തേ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ൽ കു​​​ടുംബാം​​​ഗ​​​ങ്ങ​​​ൾ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​വ​​​രു​​​ടെ മൊ​​​ഴി​​​യു​​​ൾപ്പെടെ എ​​​ടു​​​ക്കു​​​മെ​​​ന്ന് എ​​​സ്പി എം.​​​പി.​​​ മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. കൂ​​​ടാ​​​തെ കോ​​​ള​​​ജി​​​ലെ​​​ത്തി നി​​​തി​​​ൻ ​​​രാ​​​ജി​​​ന്‍റെ സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ, സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ മൊ​​​ഴി​​​യും എ​​​ടു​​​ക്കും. നേ​​​ര​​​ത്തേ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വി​​​ട്ടു​​​പോ​​​യ കാ​​​ര്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു.

നി​​​തി​​​ൻ​​​ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​തി​​​ചേ​​​ർ​​​ത്ത കോ​​​ള​​​ജി​​​ലെ അ​​​നാ​​​ട്ട​​​മി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​എം.​​​കെ. റാ​​​മി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​ൽ സം​​​ഭ​​​വി​​​ച്ച വീ​​​ഴ്ച​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പ് പു​​​തി​​​യ അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന് രൂ​​​പം ന​​​ൽ​​​കി​​​യ​​​ത്. ഡി​​​ഐ​​​ജി അ​​​ജി​​​താ ബീ​​​ഗ​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ക. ഡി​​​വൈ​​​എ​​​സ്പി ജീ​​​വ​​​ൻ ജോ​​​ർ​​​ജി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​ച്ചു​​​മ​​​ത​​​ല.

അ​​​തി​​​നി​​​ടെ ഡോ. ​​​എം.​​​കെ. റാ​​​മി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

'കൈ വിറയ്ക്കുന്ന പോലീസ് എങ്ങനെ നീതി നടപ്പാക്കും?' ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.

ഡോ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് രണ്ടു നീതിയാണെന്നും കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും കോടതി വിമര്‍ശിച്ചു. പ്രതിയെ പിടികൂടാത്തതിന്‍റെ ഉത്തരവാദിത്തം എഡിജിപി എച്ച് വെങ്കിടേഷിനാണെന്നും കോടതി പറഞ്ഞു.

ബോഡി ബില്‍ഡര്‍മാരായ ഷിനു ചൊവ്വയുടെയും ചിത്തരേഷിന്‍റെയും വിവാദ നിയമന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പോലീസിനെതിരേ വിമര്‍ശനം ഉയര്‍ത്തിയത്. ഡോ. റാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം തലശേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും തള്ളിയിരുന്നു.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ ആ​ത്മ​ഹ​ത്യ; റാ​മി​നെ തേ​ടി ക്രൈം​ബ്രാ​ഞ്ച് ഇ​പ്പോ​ഴും ആ​ന്ധ്ര​യി​ൽ

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജ് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ മൂ​ന്നു മാ​സ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി ഡോ.​എം.​കെ. റാ​മി​നെ തേ​ടി ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​പ്പോ​ഴും ആ​ന്ധ്ര​യി​ൽ. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ചി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​പ്പോ​ൾ ആ​ന്ധ്ര​യി​ലു​ള്ള​ത്.

നേ​ര​ത്തേ സി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ന്ധ്ര​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഡോ. ​റാം മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 10നാ​ണ് നി​തി​ന്‍​രാ​ജ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ചാ​ടി മ​രി​ച്ച​ത്.

അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാ​മു​ൾ​പ്പെ​ടെ​യു​ള്ള അ​ധ്യാ​പ​ക​രു​ടെ അ​ധി​ക്ഷേ​പ​ത്തി​ൽ മ​നം​നൊ​ന്താ​ണ് നി​തി​ൻ​രാ​ജ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നി​തി​ന്‍ രാ​ജ് നേ​ര​ത്തേ വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നു. ഡോ. ​റാ​മി​നു പു​റ​മേ അ​ധ്യാ​പി​ക​യാ​യ സം​ഗീ​ത ന​മ്പ്യാ​രും കേ​സി​ലെ പ്ര​തി​യാ​ണ്.

സം​ഗീ​ത​യ്ക്ക് ഏ​പ്രി​ല്‍ 25ന് ​ത​ല​ശേ​രി നാ​ലാം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഒ​ന്നാം പ്ര​തി​യാ​യ റാ​മി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി കേ​സി​ല്‍ ജാ​തീ​യ​മാ​യ അ​ധി​ക്ഷേ​പം ന​ട​ന്ന​താ​യി നി​രീ​ക്ഷി​ക്കു​ക​യും ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യു​മാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​യും മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി​യ​തോ​ടെ​യാ​ണ് ഡോ. ​റാം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തേ മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച ഡോ. ​സം​ഗീ​ത ഇ​പ്പോ​ൾ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്പാ​കെ ഹാ​ജ​രാ​കു​ന്നു​ണ്ട്.

Latest News

Corehub Up