Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nitin Nabin

ബി​ജെ​പി സം​സ്ഥാ​ന ചു​മ​ത​ല​ക​ളി​ൽ അ​ഴി​ച്ചു​പ​ണി; സ്മൃ​തി ഇ​റാ​നി​ക്ക് ഹ​രി​യാ​ന​യു​ടെ​യും രാം ​മാ​ധ​വി​ന് ത​മി​ഴ്‌​നാ​ടി​ന്‍റെ​യും ചു​മ​ത​ല 

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ സം​ഘ​ട​നാ ത​ല​ത്തി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി. 28 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും എ​ട്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പു​തി​യ പാ​ർ​ട്ടി ഇ​ൻ-​ചാ​ർ​ജു​മാ​രെ​യും സ​ഹ ഇ​ൻ-​ചാ​ർ​ജു​മാ​രെ​യും പ്ര​ഖ്യാ​പി​ച്ച​താ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ അ​റി​യി​ച്ചു.

പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്മൃ​തി ഇ​റാ​നി​ക്ക് ഹ​രി​യാ​ന​യു​ടെ​യും ഛത്തീ​സ്ഗ​ഢി​ന്‍റെ​യും സം​ഘ​ട​നാ ചു​മ​ത​ല ന​ൽ​കി. പാ​ർ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് രാം ​മാ​ധ​വി​നാ​ണ് ത​മി​ഴ്‌​നാ​ടി​ന്‍റെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ​യും ചു​മ​ത​ല. ദേ​ശീ​യ മീ​ഡി​യ സെ​ല്ലും സോ​ഷ്യ​ൽ മീ​ഡി​യ യൂ​ണി​റ്റും ഉ​ൾ​പ്പെ​ടു​ന്ന ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ഓ​വ​റോ​ൾ കോ​ർ​ഡി​നേ​റ്റ​റാ​യി അ​നി​ൽ ബ​ലൂ​നി​യെ നി​യ​മി​ച്ചു. മീ​ഡി​യ വി​ഭാ​ഗം ക​ൺ​വീ​ന​റാ​യി ആ​ശി​ഷ് അ​ഗ​ർ​വാ​ളി​നെ​യും നി​യ​മി​ച്ചു.

മു​തി​ർ​ന്ന നേ​താ​വ് വി​ന​യ് സ​ഹ​സ്ര​ബു​ദ്ധെ ഇ​ൻ-​ചാ​ർ​ജാ​കും. ജാം​യാം​ഗ് സെ​റിം​ഗ് നം​ഗ്യാ​ൽ, ദ​ർ​ശ​നാ ജ​ർ​ദോ​ഷ് എ​ന്നി​വ​ർ കോ-​ഇ​ൻ-​ചാ​ർ​ജു​മാ​രാ​ണ്. ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്‌​ഡെ ഇ​ൻ-​ചാ​ർ​ജാ​യി തു​ട​രും. 

വൈ​സ് പ്ര​സി​ഡ​ന്‍റ്  ബൈ​ജ​യ​ന്ത് ജ​യ് പാ​ണ്ഡെ​യ്ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യു​ടെ ചു​മ​ത​ല. അ​മി​ത് മാ​ള​വ്യ, സ​ദാ​ന​ന്ദ് ഷെ​റ്റ് ത​ന​വാ​ഡെ, ക​മ​ൽ​ജീ​ത് സെ​ഹ്‌​രാ​വ​ത് എ​ന്നി​വ​രാ​ണ് സ​ഹ ഇ​ൻ-​ചാ​ർ​ജു​മാ​ർ.

 

 

 

 

 

 

 

 

Kerala

എ​ൻ​ഡി​എ​യു​ടെ 'വി​ക​സി​ത കേ​ര​ളം' മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കും; ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശം പ​ക​രാ​ൻ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ നാ​ളെ കേ​ര​ള​ത്തി​ലെ​ത്തും. ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം ഇ​ട​പ്പ​ഴ​ഞ്ഞി ആ​ർ​ഡി​ആ​ർ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ൻ​ഡി​എ​യു​ടെ വി​ക​സ​ന മാ​ർ​ഗ​രേ​ഖ അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്യും.

"ഇ​താ​ണ് മാ​റ്റം, ഇ​താ​ണ് വി​ക​സി​ത കേ​ര​ളം" എ​ന്ന ത​ല​വാ​ച​ക​ത്തോ​ടെ പു​റ​ത്തി​റ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​വ​ത​രി​പ്പി​ക്കും. എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ൻ​ഡി​എ നേ​താ​ക്ക​ളാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, സാ​ബു എം. ​ജേ​ക്ക​ബ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ക്കും. പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ, വി​നോ​ദ് താ​വ്‌​ഡെ, ശോ​ഭ ക​ര​ന്ത​ല​ജെ തു​ട​ങ്ങി​യ മു​തി​ർ​ന്ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 12 മ​ണി​ക്ക് ആ​റ്റി​ങ്ങ​ലി​ൽ റോ​ഡ് ഷോ​യോ​ടെ​യാ​ണ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍റെ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം മ​ല​പ്പു​റ​ത്തെ​ത്തു​ന്ന അ​ദ്ദേ​ഹം വൈ​കി​ട്ട് മൂ​ന്ന് മ​ണി​ക്ക് താ​നൂ​ർ പു​ത്ത​ൻ തെ​രു​വി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കും.

ബു​ധ​നാ​ഴ്ച മ​ട്ട​ന്നൂ​ർ, കൂ​ത്തു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന റോ​ഡ് ഷോ​ക​ളി​ലും നി​തി​ൻ ന​ബി​ൻ പ​ങ്കെ​ടു​ക്കും. എ​ൻ​ഡി​എ മാ​ർ​ഗ്ഗ​രേ​ഖ​യി​ലെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​ക്ക് പൂ​ജ​പ്പു​ര ഗ്രൗ​ണ്ടി​ൽ മെ​ഗാ ഡ്രോ​ൺ ഷോ ​സം​ഘ​ടി​പ്പി​ക്കും. അ​ഞ്ഞൂ​റി​ല​ധി​കം ഡ്രോ​ണു​ക​ളാ​ണ് ഈ ​പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

National

രാജ്യസഭാ തെരഞ്ഞെടുപ്പ്: പേരുകളിൽ പ്രമുഖർ

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ത്തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 37 രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന​​​ദി​​​നം ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഗോ​​​ദ​​​യി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കാ​​​ൻ പ്ര​​​മു​​​ഖ​​​രു​​​ടെ പേ​​​രു​​​ക​​​ളു​​​മു​​​ണ്ടെ​​​ന്ന് തെ​​​ളി​​​ഞ്ഞു.

ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീ​​​നും ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റി​​​നും പു​​​റ​​​മെ മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് അ​​​ഭി​​​ഷേ​​​ക് മ​​​നു സിം​​​ഗ്വി, എ​​​ൻ​​​സി​​​പി (എ​​​സ്പി) ത​​​ല​​​വ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​ർ, ഡി​​​എം​​​കെ നേ​​​താ​​​വ് തി​​​രു​​​ച്ചി ശി​​​വ, കേ​​​ന്ദ്ര​​​മ​​​ന്ത്രി രാം​​​ദാ​​​സ് അ​​​ത്താ​​​വാ​​​ലെ എ​​​ന്നി​​​വ​​​രും രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ഒ​​​ഡീ​​​ഷ, ത​​​മി​​​ഴ്നാ​​​ട്, പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ, ആ​​​സാം, ബി​​​ഹാ​​​ർ, ഛത്തീ​​​സ്ഗ​​​ഡ്, ഹ​​​രി​​​യാ​​​ന, ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ്, തെ​​​ലു​​​ങ്കാ​​​ന എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഈ ​​​മാ​​​സം 16നാ​​​ണ് ന​​​ട​​​ക്കു​​​ക. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന 37 സീ​​​റ്റു​​​ക​​​ളി​​​ൽ 12 എ​​​ണ്ണം ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യാ​​​യ എ​​​ൻ​​​ഡി​​​എ​​​ക്കും ശേ​​​ഷി​​​ക്കു​​​ന്ന​​​ത് പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ​​​ക്കു​​​മാ​​​ണ്. എ​​​ന്നാ​​​ൽ ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ടു​​​വി​​​ൽ ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​തി​​​നാ​​​ൽ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ എ​​​ൻ​​​ഡി​​​എ സീ​​​റ്റെ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന കാ​​​ര്യം തീ​​​ർ​​​ച്ച​​​യാ​​​ണ്. 37 സീ​​​റ്റി​​​ൽ 21 എ​​​ങ്കി​​​ലും എ​​​ൻ​​​ഡി​​​എ നേ​​​ടി​​​യേ​​​ക്കാ​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റി​​​നെ​​​ച്ചൊ​​​ല്ലി ഡി​​​എം​​​കെ​​​യും കോ​​​ണ്‍ഗ്ര​​​സും ത​​​മ്മി​​​ൽ ത​​​ർ​​​ക്കം മു​​​റു​​​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കോ​​​ണ്‍ഗ്ര​​​സി​​​ന് ഒ​​​രു സീ​​​റ്റ് വി​​​ട്ടു​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ അ​​​ടു​​​ത്ത അ​​​നു​​​യാ​​​യി​​​യെ​​​ന്ന് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന ക്രി​​​സ്റ്റ​​​ഫ​​​ർ തി​​​ല​​​കാ​​​ണ് ഇ​​​വി​​​ടെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി. രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ത്വം ഏ​​​പ്രി​​​ലി​​​ൽ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ഡി​​​എം​​​കെ നേ​​​താ​​​വ് തി​​​രു​​​ച്ചി ശി​​​വ വീ​​​ണ്ടും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്ന് ഏ​​​റെ​​​ക്കു​​​റെ ഉ​​​റ​​​പ്പാ​​​യി.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ മു​​​ന്ന​​​ണി​​​യാ​​​യ മ​​​ഹാ വി​​​കാ​​​സ് അ​​​ഘാ​​​ഡി (എം​​​വി​​​എ) ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​തീ​​​വ ദു​​​ർ​​​ബ​​​ല​​​രാ​​​യെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ഒ​​​രാ​​​ളെ​​​യെ​​​ങ്കി​​​ലും ഉ​​​പ​​​രി​​​സ​​​ഭ​​​യി​​​ലേ​​​ക്കെ​​​ത്തി​​​ക്കാ​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്. ആ ​​​ഒ​​​രു പേ​​​ര് ആ​​​രാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന​​​തി​​​ൽ മു​​​ന്ന​​​ണി​​​ക്കു​​​ള്ളി​​​ലെ പ്ര​​​ബ​​​ല പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​മ്മി​​​ൽ പോ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​നി​​​ഷേ​​​ധ്യ​​​നാ​​​യ ശ​​​ര​​​ദ് പ​​​വാ​​​ർ എ​​​ന്ന മു​​​തി​​​ർ​​​ന്ന നേ​​​താ​​​വി​​​ലേ​​​ക്കു​​​ത​​​ന്നെ ക​​​ക്ഷി​​​നേ​​​താ​​​ക്ക​​​ളു​​​ടെ സ​​​മ​​​വാ​​​യം എ​​​ത്തി​​​ച്ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​നി​​​ടെ എ​​​ൻ​​​സി​​​പി (ശ​​​ര​​​ദ്) വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ എ​​​തി​​​ർ​​​പാ​​​ള​​​യ​​​മാ​​​യ എ​​​ൻ​​​സി​​​പി (അ​​​ജി​​​ത്) വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ജി​​​ത് പ​​​വാ​​​റി​​​ന്‍റെ മ​​​ക​​​ൻ പാ​​​ർ​​​ഥ് പ​​​വാ​​​റും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

Kerala

ശ​ബ​രി​മ​ല​യെ ത​ക​ര്‍​ത്ത് മു​ന്ന​ണി​ക​ള്‍ അ​ധി​കാ​രം നി​ല​നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു: നി​തി​ന്‍ ന​ബീന്‍

അ​​​ങ്ക​​​മാ​​​ലി: ശ​​​ബ​​​രി​​​മ​​​ല​​​യെ ത​​​ക​​​ര്‍​ത്ത് അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ര്‍​ത്താ​​​നാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളും ശ്ര​​​മി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ന്‍ നി​​​തി​​​ന്‍ ന​​​ബീ​​​ന്‍.

ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ​​​യും വ​​​ല​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ​​​യും ഐ​​​ക്യ​​​മാ​​​ണ് ശ​​​ബ​​​രി​​​മ​​​ല​​​യെ ത​​​ക​​​ര്‍​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. സ​​​നാ​​​തന ധ​​​ര്‍​മ​​​ത്തെ ത​​​ക​​​ര്‍​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​വ​​​രെ വെ​​​റു​​​തെ വി​​​ടാ​​​ന്‍ ഇ​​​വി​​​ട​​​ത്തെ വി​​​ശ്വാ​​​സി​​​ക​​​ള്‍ ത​​​യാ​​​റാ​​​വി​​​ല്ല. അ​​​തി​​​നുവേ​​​ണ്ടി ജീ​​​വ​​​ത്യാ​​​ഗം ചെ​​​യ്യാ​​​ന്‍ വ​​​രെ നാം ​​​ത​​​യാ​​​റാ​​​കും.

കു​​​റ്റ​​​ക്കാ​​​ര്‍​ക്കു ശി​​​ക്ഷ വാ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കാ​​​ന്‍ ബി​​​ജെ​​​പി മു​​​ന്നി​​​ലു​​​ണ്ടാ​​​വു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്‌​​​സ് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലെ ബൂ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ട​​​തു-വ​​​ല​​​തു മു​​​ന്ന​​​ണി​​​ക​​​ളു​​​ടെ അ​​​ഴി​​​മ​​​തി​​​യും പ്രീ​​​ണ​​​ന​​​വും തു​​​റ​​​ന്നു​​​കാ​​​ണി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ച്ചാ​​​ല്‍ അ​​​വ​​​ര്‍ ഇ​​​രു​​​കൈ​​​യും നീ​​​ട്ടി ബി​​​ജെ​​​പി​​​യെ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​ണ്. കേ​​​ര​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​റ​​​ഞ്ഞ അ​​​ദ്ദേ​​​ഹം ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യു​​​ടെ സ​​​ര്‍​ക്കാ​​​രാ​​​ണ് പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ടി​​​നെ നി​​​രോ​​​ധി​​​ച്ച് തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നു ത​​​ട​​​യി​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തെ​​​ന്നും പ​​​റ​​​ഞ്ഞു.

വ​​​രാ​​​ന്‍ പോ​​​കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കേ​​​ര​​​ള​​​ത്തി​​​ല്‍ മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ല്‍ ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​രു​​​ന്ന കാ​​​ലം വി​​​ദൂ​​​ര​​​മ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍, ദേ​​​ശീ​​​യ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി​​​നോ​​​ദ് താ​​​വ​​​ഡെ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Kerala

തെരഞ്ഞെടുപ്പു പ്രവര്‍ത്തനം താഴേത്തട്ടില്‍ ശക്തമാക്കാന്‍ ബിജെപി

കൊ​​​​ച്ചി: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ന്നി​​​​ല്‍ക്ക​​​​ണ്ട് താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ല്‍ പ്ര​​​​വ​​​​ര്‍ത്ത​​​​നം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​ന്‍ ബി​​​​ജെ​​​​പി. ഇ​​​​തി​​​​നാ​​​​യി 90 ദി​​​​വ​​​​സ​​​​ത്തെ കാ​​​​ര്യ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ ത​​​​യാ​​​​റാ​​​​ക്കി അ​​​​താ​​​​ത് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ നേ​​​​താ​​​​ക്ക​​​​ളും പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രും പൂ​​​​ര്‍ണ​​​​സ​​​​മ​​​​യം പ്ര​​​​വ​​​​ര്‍ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ നി​​​​തി​​​​ന്‍ ന​​​​ബി​​​​ന്‍ നി​​​​ര്‍ദേ​​​​ശം ന​​​​ല്‍കി.

പാ​​​​ലാ​​​​രി​​​​വ​​​​ട്ടം റി​​​​നൈ ഹോ​​​​ട്ട​​​​ലി​​​​ല്‍ ന​​​​ട​​​​ന്ന ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ​​​​യും നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഭാ​​​​രി​​​​മാ​​​​രു​​​​ടെ​​​​യും യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ര്‍ദേ​​​​ശം ന​​​​ല്‍കി​​​​യ​​​​ത്.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ന്‍റ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ല്‍ ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഭാ​​​​രി​​​​യു​​​​മാ​​​​യ വി​​​​നോ​​​​ദ് താ​​​​വ്‌​​​​ഡെ, സ​​​​ഹ പ്ര​​​​ഭാ​​​​രി​​​​യും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ശോ​​​​ഭ ക​​​​ര​​​​ന്ത​​​​ല​​​​ജെ , സം​​​​സ്ഥാ​​​​ന പ്ര​​​​ഭാ​​​​രി പ്ര​​​​കാ​​​​ശ് ജാ​​​​വ​​​​ദേ​​​​ക്ക​​​​ര്‍, സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ എം.​​​​ടി. ര​​​​മേ​​​​ശ്, ശോ​​​​ഭ സു​​​​രേ​​​​ന്ദ്ര​​​​ന്‍, അ​​​​ഡ്വ. എ​​​​സ് സു​​​​രേ​​​​ഷ്, അ​​​​നൂ​​​​പ് ആ​​​​ന്‍റ​​​​ണി, നേ​​​​താ​​​​ക്ക​​​​ളാ​​​​യ പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ്, വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍, കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍, സി.​​​​കെ. പ​​​​ത്മ​​​​നാ​​​​ഭ​​​​ന്‍, കു​​​​മ്മ​​​​നം രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​ന്‍, കേ​​​​ന്ദ്രമ​​​​ന്ത്രി ജോ​​​​ര്‍ജ് കു​​​​ര്യ​​​​ന്‍, എ.​​​​എ​​​​ന്‍. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, എ.​​​​പി. അ​​​​ബ്ദു​​​​ള്ള​​​​ക്കു​​​​ട്ടി, സി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍, ഷോ​​​​ണ്‍ ജോ​​​​ര്‍ജ്, പ​​​​ത്മ​​​​ജ വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

ബി​​​​ജെ​​​​പി കോ​​​​ര്‍ ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത നി​​​​തി​​​​ന്‍ ന​​​​ബി​​​​ന്‍ എ​​​​ന്‍ഡി​​​​എ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി നോ​​​​ക്ക​​​​ളാ​​​​യ തു​​​​ഷാ​​​​ര്‍ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി, സാ​​​​ബു എം. ​​​​ജേ​​​​ക്ക​​​​ബ്, കെ.​​​​ടി. തോ​​​​മ​​​​സ്, വി​​​​ഷ്ണു​​​​പു​​​​രം ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ന്‍, കു​​​​രു​​​​വി​​​​ള മാ​​​​ത്യു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

Kerala

ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിൽ; സ്ഥാനാർഥി നിര്‍ണയം ചര്‍ച്ചയാകും

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഇന്നു കേരളത്തിലെത്തും. ഇന്ന് എറണാകുളം ജില്ലയിലും ശനിയാഴ്ച തൃശൂര്‍ ജില്ലയിലും വിവിധ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. പാര്‍ട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായിട്ടാണ് നിതിന്‍ നബീന്‍ കേരളത്തിലെത്തുന്നത്.

ഉച്ചയ്ക്ക് 1. 45 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിതിനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. വിമാനത്താവളത്തിന് അടുത്ത് താജ് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30 ന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും സ്ഥാനാർഥി നിര്‍ണയവുമെല്ലാം യോഗത്തില്‍ ചർച്ചയാകുമെന്നാണ് സൂചന.

വൈകുന്നേരം നാലിന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന എറണാകുളം- ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം ബൂത്ത് പ്രസിഡന്‍റുമാരുടെ സമ്മേളനത്തില്‍ നിതിന്‍ നബീന്‍ പങ്കെടുക്കും. 5.30 ന് പാലാരിവട്ടം റിനൈ ഹോട്ടലില്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്‍റുമാരുടെയും മോര്‍ച്ച അധ്യക്ഷന്മാരുടേയും യോഗത്തിലും പങ്കെടുക്കും.

തുടര്‍ന്ന് എന്‍ഡിഎ സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അത്താഴവിരുന്നുമുണ്ടാകും. രാത്രി 8.15 ന് നിതിന്‍ നബീന്‍ എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയവും സന്ദര്‍ശിക്കും.

ശനിയാഴ്ച രാവിലെ കാലടി ആദിശങ്കര ജന്മഭൂമിക്ഷേത്രം സന്ദര്‍ശിച്ച ശേഷം ബിജെപി അധ്യക്ഷന്‍ തൃശൂരിലെത്തും. നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാവിലെ 10 ന് അദ്ദേഹം തൃശൂര്‍ നഗരത്തില്‍ ചുമരെഴുത്തു നടത്തും.

 

 

 

 

 

 

National

ബിജെപി അധ്യക്ഷൻ ഇന്ന് കേരളത്തിൽ‌

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബിൻ ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പാ​ർ​ട്ടി​യു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നാ​യെ​ത്തു​ന്ന നി​തി​ൻ എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ​ത്തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ, നി​യ​മ​സ​ഭാ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​ക​ൾ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു കൊ​ച്ചി​യി​ലെ​ത്തു​ന്ന നി​തി​ൻ താ​ജ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പി​ന്നീ​ട് എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ല​യി​ലെ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന നി​തി​ൻ പാ​ലാ​രി​വ​ട്ട​ത്ത് ബി​ജെ​പി​യു​ടെ സം​സ്ഥാ​ന നേ​തൃ​നി​ര​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം വി​വി​ധ എ​ൻ​ഡി​എ നേ​താ​ക്ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

നാ​ളെ കാ​ല​ടി​യി​ലെ ആ​ദി ശ​ങ്ക​ര ജ​ന്മ​ഭൂ​മി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷം തൃ​ശൂ​രി​ലെ വി​വി​ധ ബി​ജെ​പി പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ ബി​ജെ​പി; ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​ണ് നി​തി​ൻ ന​ബീ​ൻ കേ​ര​ള​ത്തി​ലെ​ത്തു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്.

ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് നി​തി​ൻ ന​ബീ​ൻ കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക. ആ​റാം തീ​യ​തി കൊ​ച്ചി​യി​ൽ ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഏ​ഴാം തീ​യ​തി തൃ​ശൂ​രി​ൽ ബ​ജ​റ്റ് ച​ർ​ച്ച​യി​ലും ഭാ​ഗ​മാ​കും.

കൊ​ച്ചി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ സ്വീ​ക​ര​ണം ന​ൽ​കു​ക​യെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​റി​യി​ച്ചു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ഒ​ന്നാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

 ബിജെപി അധ്യക്ഷനായി ചുമതലയേറ്റ് നിതിന്‍ നബീന്‍, ആശംസകളേകി നഡ്ഡയും മോദിയും  

 ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മുന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് നിതിന്‍ നബീന്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന നേട്ടവുമായാണ് 45കാരനായ നിതിന്‍ നബീന്‍ അധ്യക്ഷസ്ഥാനത്ത് എത്തിയത്. 

ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രഡിഡന്‍റായി ഒരു മാസം പ്രവര്‍ത്തിച്ചതിനു ശേഷമാണ് അധ്യക്ഷ സ്ഥാനത്തേക്കു നിതിന്‍ നബീനെ പാര്‍ട്ടി ചുമതലപ്പെടുത്തിയത്. ബിജെപി ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പഹാരം അണിയിച്ചാണ് നിതിന്‍ നബീനിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് അവരോധിച്ചത്.

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള നിതിന്‍ നബീനിന്‍റെ കടന്നുവരവ് പാര്‍ട്ടിയിലെ തലമുറ മാറ്റത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയം ഉറപ്പാക്കുക ഉള്‍പ്പെടെയുള്ള ഭാരിച്ച ചുമതലകളാണ് നിതിന്‍ നബീനു മുന്നിലുള്ളത്.

2006 മുതല്‍ ബിഹാറില്‍നിന്നു തുടര്‍ച്ചയായി എംഎല്‍എയായും പിന്നീട് മന്ത്രിയായും ചുമതല വഹിച്ചിട്ടുള്ള നേതാവ് കൂടിയാണ് നിതിന്‍ നബീന്‍. മുന്‍ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിന്‍ കീഴില്‍ ബിജെപി വലിയ നേട്ടങ്ങളാണ് കൈവരിച്ചതെന്നും ശൂന്യത്തില്‍നിന്നു ശിഖരത്തിലേക്കു പാര്‍ട്ടിയെ എത്തിച്ച നേതാവ് കൂടിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പുതിയതായി ചുമതലയേറ്റ ബിജെപി അധ്യക്ഷന് എല്ലാ ആശംസകളും അറിയിച്ച ജെ.പി. നഡ്ഡ തിരുവനന്തപുരം നഗരസഭയില്‍ ബിജെപി നേടിയ വിജയം പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കിയെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപി ഇനിയും മുന്നേറുമെന്നും പറഞ്ഞു.

National

ചുമതലയേല്‍ക്കുന്നതിന് മുന്‍പ് ക്ഷേത്ര ദര്‍ശനം നടത്തി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍

ന്യൂഡല്‍ഹി: ബിജെപി പന്ത്രണ്ടാമത് ദേശീയ അധ്യക്ഷനായി ഇന്ന് ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി നിതിന്‍ നബിന്‍ ഡല്‍ഹിയിലെ വിവിധ ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തി. നിലവില്‍ പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റായ അദ്ദേഹം ഇന്ന് രാവിലെയാണ് പ്രാര്‍ത്ഥനകള്‍ക്കായി വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചത്.

ഡല്‍ഹിയിലെ ത്സണ്ഡേവാലന്‍ ക്ഷേത്രം, കൊണാട്ട് പ്ലേസിലെ പ്രശസ്തമായ ഹനുമാന്‍ മന്ദിര്‍, പഞ്ച്കുയാന്‍ റോഡിലുള്ള പ്രാചീന വാല്‍മീകി മന്ദിര്‍ എന്നിവിടങ്ങളിലും ഡല്‍ഹിയിലെ പ്രശസ്തമായ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ബിജെപി ആസ്ഥാനത്തെത്തിയത്. ജെ.പി. നദ്ദയ്ക്ക് പകരക്കാരനായി എതിരില്ലാതെയാണ് 45-കാരനായ നിതിന്‍ നബിന്‍ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ന് ബിജെപി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും. ബിഹാറില്‍ നിന്നുള്ള നേതാവായ ഇദ്ദേഹത്തിന്‍റെ അധ്യക്ഷ പദവി പാര്‍ട്ടിയിലെ ഒരു തലമുറ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

National

ത​ല​മു​റ​മാ​റ്റം; നി​തി​ൻ ന​ബീ​നെ ബി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ബി​ഹാ​ർ മ​ന്ത്രി നി​തി​ൻ ന​ബീ​നെ നി​യ​മി​ച്ചു. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജെ.​പി.​ന​ഡ്ഡ​യു​ടെ കാ​ലാ​വ​ധി 2024ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് കാ​ലാ​വ​ധി നീ​ട്ടു​ക​യാ​യി​രു​ന്നു.

പ​റ്റ്ന​യി​ലെ ബാ​ങ്കി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യും ബി​ഹാ​റി​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​ണ് നി​തി​ൻ ന​ബീ​ൻ. ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​യി​ലെ ത​ല​മു​റ മാ​റ്റ​ത്തി​നു​ള്ള സൂ​ച​ന​യാ​ണ് നി​തി​ൻ ന​ബീ​നി​ലൂ​ടെ പാ​ർ​ട്ടി മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യ ന​ഡ്ഡ​യ്ക്കു പ​ക​രം നി​തി​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ബം​ഗാ​ൾ, അ​സം, ത​മി​ഴ്‌​നാ​ട്, കേ​ര​ള, പു​തു​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തേ​ണ്ട ചു​മ​ത​ല ന​ബീ​നാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

 

 

 

 

Latest News

Corehub Up