ഹൈദരാബാദ്: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നോ സൂപ്പര് ജയന്റ്സിന് 157 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്റൈസേഴ്സ് നിശ്ചിത 20 ഓവറില് ഒമ്പതു വിക്കറ്റ് നഷ്ടത്തില് 156 റണ്സ് അടിച്ചെടുത്തു.
26/4 എന്ന നിലയിൽ കൂട്ടത്തകർച്ച നേരിട്ട ടീമിനെ അർധസെഞ്ചുറി നേടിയ ഹെന്റിച്ച് ക്ലാസൻ (62) നിതീഷ് കുമാര് റെഡ്ഡി (56) എന്നിവരുടെ ഇന്നിംഗ്സാണ് തുണച്ചത്. അഞ്ചാം വിക്കറ്റില് ഇരുവരും 62 പന്തില് 116 റണ്സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
അഭിഷേക് ശര്മ പൂജ്യത്തിന് പുറത്തായപ്പോൾ ട്രാവിസ് ഹെഡ് ഏഴും ക്യാപ്റ്റൻ ഇഷാന് കിഷന് ഒരു റണ്ണുമെടുത്ത് മടങ്ങി. ലക്നോവിനായി മുഹമ്മദ് ഷമിയും ആവേശ് ഖാനും പ്രിന്സ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.