Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nizhal2026

America

"നി​ഴ​ൽ 2026' ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ എ​ട്ടി​ന്; ഭ​വ​ന​ര​ഹി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ "നി​ഴ​ൽ 2026' ഈ ​മാ​സം എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ "ഹോം ഫോർ ഹോംലെസ്' പ​ദ്ധ​തി​ക്കാ​യു​ള്ള ധ​ന​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം കേ​ര​ള​ത്തി​ലും ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി വീ​ടു​ക​ൾ നി​ർ​മിക്കു​ന്ന​തി​നാ​യി വി​നി​യോ​ഗി​ക്കും.

ഇ​തു​വ​രെ 350-ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യം ന​ൽ​കാ​ൻ ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ "നി​ഴ​ൽ 2026' ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഷി​ക്കാ​ഗോ സിഎസ്ഐ ഇ​ട​വ​ക വി​കാ​രി റ​വ. ഡി.​എ​സ്. അ​രു​ൺ നി​ർ​വ​ഹി​ക്കും.

നാ​ട​ൻ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​സ്വ​ദി​ക്കാ​വു​ന്ന ഗെ​യി​മു​ക​ൾ, റാ​ഫി​ൾ, കാ​ർ​ഷി​ക-​ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ലേ​ലം തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഫെ​സ്റ്റി​വ​ലി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

"നി​ഴ​ൽ 2026'ന്‍റെ ​ഫ്ല​യ​ർ പ്ര​കാ​ശ​നം ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ മു​ൻ വൈ​ദീ​ക സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​വും ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ റ​വ. അ​ബ്രാ​ഹാം സ​ക്ക​റി​യ, സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നും ക്രൈ​സ്ത​വ ഗാ​ന​ര​ച​യി​താ​വു​മാ​യ റ​വ. വി.​ടി. ജോ​ണി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. ആ​ശി​ഷ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റ​വ. ബി​ജു യോ​ഹ​ന്നാ​ൻ, റ​വ. ജ​യിം​സ് തോ​മ​സ്, യു​വ​ജ​ന​സ​ഖ്യം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

"ക്രി​സ്തു​വി​ൻ നി​ഴ​ലാ​യി, അ​പ​ര​ന്‍റെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ക' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഒ​രു​ക്കു​ന്ന നി​ഴ​ൽ 2026ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up