മലപ്പുറം: ടയർ പൊട്ടിയതിനെത്തുടർന്ന് സന്ദീപ് വാര്യർ എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
പുലർച്ചെ ദേശീയപാത 66ൽ മലപ്പുറം കോയിച്ചനയിൽ വച്ചായിരുന്നു അപകടം. ടയർ പൊട്ടിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തൊട്ടുപിന്നിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.