Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Birth Certificate

ന​​​​​വ​​​​​ജാ​​​​​തശി​​​​​ശു​​​​​വി​​​​​ന് ജ​​​​​ന​​​​​ന​​​​​ സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റി​​​​​ല്ല: തൃ​​​​​ണ​​​​​മൂ​​​​​ൽ-സി​​​​​പി​​​​​എ​​​​​ം- കോ​​​​​ണ്‍ഗ്ര​​​​​സ് പ്രക്ഷോഭം

കോ​​​​​ല്‍ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ല്‍ എ​​​​​സ്‌​​​​​ഐ​​​​​ആ​​​​​ര്‍ കു​​​​​രു​​​​​ക്കി​​​​​ല്‍പ്പെ​​​​​ട്ട് ന​​​​​വ​​​​​ജാ​​​​​ത ശി​​​​​ശു​​​​​വി​​​​​ന് ജ​​​​​ന​​​​​ന​​​​​സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​തി​​​​​ല്‍ പ്ര​​​​​തി​​​​​ഷേ​​​​​ധം. ​പ്ര​​​​​ശ്‌​​​​​ന​​​​​ത്തി​​​​​ല്‍ സം​​​​​യു​​​​​ക്ത പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തി​​​​​ന് തൃ​​​​​ണ​​​​​മൂ​​​​​ല്‍ കോ​​​​​ണ്‍ഗ്ര​​​​​സും കോ​​​​​ണ്‍ഗ്ര​​​​​സും സി​​​​​പി​​​​​എ​​​​​മ്മും സി​​​​​പി​​​​​ഐ​​​​​യും ഉ​​​​​ള്‍പ്പ​​​ടെ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ക​​​​​ക്ഷി​​​​​ക​​​​​ള്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

വോ​​​​​ട്ട​​​​​ര്‍പ​​​​​ട്ടി​​​​​ക തീ​​​​​വ്ര​​​​​പ​​​​​രി​​​​​ഷ്‌​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍ (എ​​​​​സ്‌​​​​​ഐ​​​​​ആ​​​​​ര്‍) ന​​​​​വ​​​​​ജാ​​​​​ത ശി​​​​​ശു​​​​​വി​​​​​ന്‍റെ അ​​​​​ച്ഛ​​​​​ന്‍റെ പേ​​​​​ര് വോ​​​​​ട്ട​​​​​ര്‍പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍നി​​​​​ന്നു നീ​​​​​ക്കം​​​​​ചെ​​​​​യ്ത​​​​​താ​​​​​ണ് പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​ക്കു തു​​​​​ട​​​​​ക്കം. ഇ​​​​​തോ​​​​​ടെ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ജ​​​​​ന​​​​​ന​​​​​സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം കു​​​​​ഞ്ഞി​​​​​ന്‍റെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ പേ​​​​​രി​​​​​ൽ ജ​​​​​ന​​​​​ന​​​​​സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ള്‍ ഉ​​​​​ണ്ട്. 2022 ലെ ​​​​​വോ​​​​​ട്ടേ​​​​​ഴ്‌​​​​​സ് ലി​​​​​സ്റ്റി​​​​​ല്‍ കു​​​​​ട്ടി​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​ന്‍റെ പേ​​​​​രു​​​മു​​​​​ണ്ട്. എ​​​​​ന്നി​​​​​ട്ടും ജ​​​​​ന​​​​​ന​​​​​സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ന​​​​​ല്‍കാ​​​​​ന്‍ അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ വി​​​​​സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ജ​​​​​ന​​​​​ന ​സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് മാ​​​​​ത്ര​​​​​മ​​​​​ല്ല മ​​​​​റ്റു ക്ഷേ​​​​​മ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ല്‍ നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്ന് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍ ഫോ​​​​​ര്‍ പ്രൊ​​​​​ട്ട​​​ക്‌​​​ഷ​​​ന്‍ ഓ​​​​​ഫ് സി​​​​​വി​​​​​ല്‍ റൈ​​​​​റ്റ്‌​​​​​സ് (എ​​​​​പി​​​​​സി​​​​​ആ​​​​​ര്‍)​​​​​നേ​​​​​താ​​​​​വ് ഉ​​​​​മ​​​​​ര്‍ ഒ​​​​​വൈ​​​​​സി കോ​​​​​ല്‍ക്ക​​​​​ത്ത​​​​​യി​​​​​ല്‍ ആ​​​​​രോ​​​​​പി​​​​​ച്ചു. എ​​​​​സ്‌​​​​​ഐ​​​​​ആ​​​​​ര്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ ജ​​​​​ന​​​​​ജീ​​​​​വി​​​​​ത​​​​​ത്തെ എ​​​​​ങ്ങ​​​​​നെ ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന​​​​​തി​​​​​ന്‍റെ നേ​​​​​ര്‍ ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​ണി​​​​​തെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. തൃ​​​​​ണ​​​​​മൂ​​​​​ല്‍ കോ​​​​​ണ്‍ഗ്ര​​​​​സ്, സി​​​​​പി​​​​​എം, കോ​​​​​ണ്‍ഗ്ര​​​​​സ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പ​​​​​മാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ ക​​​​​ണ്ട​​​​​ത്.

വോ​​​​​ട്ട​​​​​ര്‍പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തു​​​​​ള്‍പ്പ​​​​​ടെ ഏ​​​​​ക​​​​​ദേ​​​​​ശം 37 ല​​​​​ക്ഷം അ​​​​​പ്പീ​​​​​ലു​​​​​ക​​​​​ള്‍ ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ലു​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യി​​​​​ലാ​​​​​ണെ​​​​​ന്ന് തു​​​​ട​​​​ർ​​​​ന്ന് നേ​​​​​താ​​​​​ക്ക​​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.
നേ​​​​​ര​​​​​ത്തേ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ള്‍ പൂ​​​​​ര്‍ത്തി​​​​​യാ​​​​​ക്കി പേ​​​​​രു​​​​​ക​​​​​ള്‍ നി​​​​​ല​​​​​നി​​​​​ര്‍ത്തി​​​​​യ വോ​​​​​ട്ട​​​​​ര്‍മാ​​​​​ര്‍ക്കെ​​​​​തി​​​​​രേ സം​​​​​സ്ഥാ​​​​​ന ചീ​​​​​ഫ് ഇ​​​​​ല​​​​​ക്‌​​​ട​​​​​റ​​​​​ല്‍ ഓ​​​​​ഫീ​​​​സ​​​ർ അ​​​​​പ്പീ​​​​​ല്‍ ഫ​​​​​യ​​​​​ല്‍ ചെ​​​​​യ്ത​​​​​തും വ​​​​​ലി​​​​​യ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​ണ്. പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍നി​​​​​ന്നു നീ​​​​​ക്കം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട വോ​​​​​ട്ട​​​​​ര്‍മാ​​​​​രോ​​​​​ട് വി​​​​​വി​​​​​ധ സ​​​​​ര്‍ക്കാ​​​​​ര്‍ വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന സ​​​​​മീ​​​​​പ​​​​​ന​​​​​വും പ്ര​​​​​തി​​​​​ഷേ​​​​​ധാ​​​​​ർ​​​​​ഹ​​​​​മാ​​​​​ണ്.

 

 

Latest News

Corehub Up