Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Electricity

Kannur

റോ​ഡി​ല്ല, വൈ​ദ്യു​തി​യി​ല്ല, വെ​ള്ള​മി​ല്ല.. ആ​റാം ദി​വ​സം.. ഒ​റ്റ​പ്പെ​ട്ട് ജോ​സ്ഗി​രി

ചെ​റു​പു​ഴ: റോ​ഡി​ല്ല, വൈ​ദ്യു​തി​യി​ല്ല, വെ​ള്ള​മി​ല്ല. ആ​റു​ദി​വ​സ​മാ​യി ജോ​സ്ഗി​രി ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ദു​രി​തം പേ​റു​ക​യാ​ണ് ജോ​സ്ഗി​രി. ആ​റു​ദി​വ​സ​മാ​യി വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ക്കാ​നാ​യി​ട്ടി​ല്ല. ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി തൂ​ണു​ക​ള​ട​ക്കം ത​ക​ർ​ന്ന് മ​ണ്ണി​ന​ടി​യി​ലാ​യ​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ല്ല. മോ​ട്ടോ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കാ​ത്ത​തി​നാ​ൽ കു​ടി​വെ​ള​ള​ക്ഷാ​മ​വും രൂ​ക്ഷം. മൊ​ബൈ​ൽ ഫോ​ണു​ക​ളും എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ജോ​സ്ഗി​രി യു​പി സ്കൂ​ളി​ലേ​ക്ക് അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും എ​ത്താ​ൻ ക​ഴി​യി​ല്ല. ജോ​സ്ഗി​രി​യി​ൽ നി​ന്നു മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ പോ​യി പ​ഠി​ക്കു​ന്ന​വ​ർ​ക്കും ദു​രി​തം ത​ന്നെ.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ രാ​ജ​ഗി​രി വ​രെ വ​ന്നു തി​രി​കെ പോ​വു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ റോ​ഡി​ൽ ക​ല്ലും മ​ണ്ണും മ​ര​ങ്ങ​ളും ചെ​ളി​യും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ആ​ളു​ക​ൾ​ക്ക് ജോ​സ്ഗി​രി പ​ള്ളിയി​ലേ​ക്കും പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​ൽ​പ്പെ​ട്ട​താ​ണ് ജോ​സ്ഗി​രി. വാ​ർ​ഡം​ഗം ഷൈ​മ ത​ച്ചു​കു​ന്നേ​ൽ പ്ര​ള​യ​മു​ണ്ടാ​യ​തി​ന് ശേ​ഷം മൂ​ന്നാം ദി​വ​സ​മാ​ണ് ജോ​സ്ഗി​രി​യി​ലെ ത​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. പ്ര​ധാ​ന റോ​ഡാ​യ രാ​ജ​ഗി​രി-​ജോ​സ്ഗി​രി പി​ഡ​ബ്ള്യു​ഡി റോ​ഡി​ലെ ഗ​താ​ഗ​ത ത​ട​സം നീ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മം തു​ട​രു​ക​യാ​ണ്. നാ​ശം വ​ള​രെ വ​ലു​താ​യ​തി​നാ​ൽ ഇ​നി​യും സ​മ​യ​മെ​ടു​ക്കും. രാ​ജ​ഗി​രി​ക്കും ജോ​സ്ഗി​രി​ക്കും ഇ​ട​യി​ൽ തോ​ട്ടു​ചാ​ലി​ൽ ഉ​ണ്ടാ​യ വ​ൻ മ​ണ്ണി​ടി​ച്ചി​ൽ നീ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വീ​ണു​കി​ട​ക്കു​ന്ന കൂ​റ്റ​ൻ പാ​റ​ക​ൾ ജാ​ക്ക് ഹാ​മ​ർ ഉ​പ​യോ​ഗി​ച്ച്‌ പൊ​ട്ടി​ച്ചു​നീ​ക്കു​ന്നു. മ​ണ്ണ് നീ​ക്കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യൂ. ഇ​തി​നും ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും. മ​ല​വെ​ള​ള​പ്പാ​ച്ചി​ലി​ൽ രാ​ജ​ഗി​രി മു​ത​ൽ ജോ​സ്ഗി​രി വ​രെ​യു​ള്ള റോ​ഡ് കി​ള​ച്ച് മ​റി​ച്ച​തു​പോ​ലെ​യാ​ണു​ള്ള​ത്. ഗ​താ​ഗ​ത​വും വൈ​ദ്യു​തി​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ദു​ര​ന്ത​മു​ഖ​ത്ത് സി​പി​എം മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ച്ചു; കോ​ൺ​ഗ്ര​സ്

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ, നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സം​ഘ​ട​ന​ക​ൾ, പോ​ലീ​സ്, അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ന്ദി അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന ത​ര​ത്തി​ലു​ള്ള സി​പി​എം പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തും ജ​ന​പ്ര​തി​നി​ധി​ക​ളും ദു​ര​ന്ത​മു​ഖ​ത്ത് സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നി​ട്ടും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​ഞ്ചാ​യ​ത്തി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ സി​പി​എം നേ​തൃ​ത്വം ശ്ര​മി​ച്ചു. സി​പി​എം രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ച്ച​ത് നി​ന്ദ്യ​മാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ തോ​മ​സ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​ഹേ​ഷ് കു​ന്നു​മ്മ​ൽ, കെ.​കെ. സു​രേ​ഷ് കു​മാ​ർ, ടി.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up