Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Magic Bullet

ഡൽഹി വായു മലിനീകരണം; മാ​​​ന്ത്രി​​​ക വ​​​ടി​​​കളില്ല, ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം ആവശ്യം: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് ദി​​​നം​​​പ്ര​​​തി വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണ പ്ര​​​തി​​​സ​​​ന്ധി ഉ​​​ട​​​ന​​​ടി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ത​​​ങ്ങ​​​ളു​​​ടെ കൈ​​​യി​​​ൽ മാ​​​ന്ത്രി​​​ക വ​​​ടി​​​യൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം പോ​​​ലു​​​ള്ള പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യ്ക്കു പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ട്.

ഡ​​​ൽ​​​ഹി​​​യി​​​ൽ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം മോ​​​ശ​​​മാ​​​കു​​​ന്ന​​​തി​​​ന് ഒ​​​ന്നി​​​ല​​​ധി​​​കം കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ട്. അ​​​തി​​​നു പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​ത് വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നും ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​ര​​​മാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ എ​​​ല്ലാ കാ​​​ര​​​ണ​​​ങ്ങ​​​ളും തി​​​രി​​​ച്ച​​​റി​​​യേ​​​ണ്ട​​​തു​​​ണ്ട്. ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു കാ​​​ര​​​ണം മാ​​​ത്ര​​​മ​​​ല്ല മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ. മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന ഓ​​​രോ മേ​​​ഖ​​​ല​​​യി​​​ലും ഏ​​​തൊ​​​ക്കെ ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് പ​​​റ​​​ഞ്ഞു. ഡ​​​ൽ​​​ഹി വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണ കേ​​​സി​​​ലെ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി അ​​​പ​​​രാ​​​ജി​​​ത സിം​​​ഗ് കോ​​​ട​​​തി​​​മു​​​ന്പാ​​​കെ വി​​​ഷ​​​യം പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ മ​​​റു​​​പ​​​ടി.

ഡ​​​ൽ​​​ഹി​​​യി​​​ലെ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ചി​​​നു മു​​​ന്നി​​​ൽ കേ​​​സ് ഇ​​​ന്ന​​​ലെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​ത്. എ​​​ല്ലാ വ​​​ർ​​​ഷ​​​വും ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കു മു​​​ന്നി​​​ൽ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം സം​​​ബ​​​ന്ധി​​​ച്ച കേ​​​സ് ഒ​​​രു ആ​​​ചാ​​​ര​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ലി​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​താ​​​യി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു. കേ​​​സ് തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും ബെ​​​ഞ്ച് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up