Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No One Nominated

Kannur

ഇ​രി​ട്ടി ബ്ലോ​ക്കി​ൽ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് ആ​രേ​യും നി​ർ​ദേ​ശി​ച്ചി​ല്ല

ഇ​രി​ട്ടി: ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് ഭ​ര​ണ -പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ ആ​രേ​യും നി​ർ​ദേ​ശി​ക്കാ​ഞ്ഞ​തി​നാ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കു​ന്ന​ത് വ​ര​ണാ​ധി​കാ​രി മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി.

പ​തി​നാ​ലം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് എ​ട്ടും യു​ഡി​എ​ഫി​ന് ആ​റും അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. എ​ല്ലാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലും വ​നി​താ പ്ര​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​തി​നാ​ൽ എ​ൽ​ഡി​എ​ഫി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളും യു​ഡി​എ​ഫി​ലെ മൂ​ന്ന് വ​നി​താ  അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സം, ക്ഷേ​മ​കാ​ര്യം, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ നി​ശ്ച​യി​ച്ചു.

യു​ഡി​എ​ഫി​ന്‍റെ ആ​റ് അം​ഗ​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ വ​നി​ത​ക​ളാ​ണ്. എ​ൽ​ഡി​എ​ഫി​ന്‍റെ​എ​ട്ട് അം​ഗ​ങ്ങ​ളി​ൽ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ വ​നി​ത​ക​ളാ​ണ്. വൈ​സ് ചെ​യ​ർ​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ് ഒ​രം​ഗ​ത്തെ നി​ശ്ച​യി​ച്ചാ​ൽ എ​ൽ​ഡി​എ​ഫി​ന് ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. ഈ ​പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് ആ​രേ​യും നി​ർ​ദേ​ശി​ക്കാ​ഞ്ഞ​ത്.

14 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ നാ​ല് അം​ഗ​ങ്ങ​ൾ വേ​ണം. സി​പി​എം ഒ​രം​ഗ​ത്തെ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് നി​ർ​ദേ​ശി​ച്ചാ​ൽ മ​റ്റേ​തെ​ങ്കി​ലും ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യു​ഡി​എ​ഫി​ന് ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. ഇ​തൊ​ഴി​വാ​ക്കു​ന്ന​തി​ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് വോ​ട്ടു​ചെ​യ്ത് ര​ണ്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തും.

ഇ​തോ​ടെ മ​റ്റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലും എ​ൽ​ഡി​എ​ഫ് അ​ധ്യ​ക്ഷ​ന്മാ​ർ​ക്ക് ഭീ​ഷ​ണി ഉ​ണ്ടാ​വി​ല്ല. ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് ആ​രേ​യും എ​ൽ​ഡി​എ​ഫ് നി​ർ​ദേ​ശി​ക്കാ​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങി എ​ൽ​ഡി​എ​ഫി​ലെ ഒ​രം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മ്പോ​ൾ ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി പി​ടി​ക്കാ​മെ​ന്ന ക​ണ​ക്കു കൂ​ട്ട​ലു​മാ​യാ​ണ് യു​ഡി​എ​ഫ് ക​രു​ക്ക​ൾ നീ​ക്കു​ന്ന​ത്. അ​ഞ്ചു​ദി​വ​സ​ത്തി​നു​ള​ളി​ൽ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി നി​ല​വി​ൽ വ​ര​ണം.

Latest News

Corehub Up