Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NoBail

നെടുമ്പാശേരി വാഹനാപകടം: സുഹൈലിന് ജാമ്യമില്ല, പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ഒന്നാം പ്രതി സുഹൈല്‍, സുഹൈലിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നിനവ്, ജോയല്‍, അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ ചുമത്തുന്ന 105-ാം വകുപ്പ് നിലനില്‍ക്കില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. സുഹൈല്‍ അമിത വേഗത്തിൽ അല്ല വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ഒരു വാദം. മരിച്ച മൂന്നു പേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല, തെറ്റായ ദിശയില്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് എന്നും പ്രതിഭാഗം വാദിച്ചു.

മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ലെന്ന് അറിയാവുന്ന ആളാണ് പ്രതി, എന്നിട്ടും അതു ചെയ്തു. അതിനാൽ ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യൂഷനും വാദിച്ചു. പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.

അപകടസമയത്തു സുഹൈലിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടിയിലധികം മദ്യം ഉണ്ടായിരുന്നതായി രക്തസാമ്പിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു. അനുവദനീയമായ മദ്യത്തിന്‍റെ അളവ് 30 എംജി ആയിരിക്കെ സുഹൈലിന്‍റെ രക്തത്തില്‍ 150 എംജി മദ്യത്തിന്‍റെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയത്.

അപകട ദിവസം ഉച്ചമുതല്‍ പിറ്റേന്ന് വരെ മൂന്നു ബാറുകളില്‍ കയറി പ്രതി മദ്യപിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ച പ്രതിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേസില്‍ സുഹൈലിന്‍റെ മാതാപിതാക്കളുടെ മൊഴിയും എടുക്കും. സുഹൈലിന്‍റെ പേരില്‍ മറ്റ് വാഹനാപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

Latest News

Corehub Up