ലണ്ടൻ: അടിമവ്യാപാരത്തിലെ ബ്രിട്ടീഷ് പങ്കിനു മാപ്പു പറയാൻ തയാറാണെന്നു പ്രധാനമന്ത്രി ആൻഡി ബേർനാം. എന്നാൽ, ഇതിന്റെ പേരിൽ നഷ്ടപരിഹാരം നല്കാൻ പറ്റില്ല.
അടുത്തയാഴ്ച ആരംഭിക്കുന്ന കോമൺവെത്ത് ഉച്ചകോടിയിൽ കരീബിയൻ രാജ്യങ്ങൾ പണമായി നഷ്ടപരിഹാരം ചോദിക്കുമെന്ന സൂചനകൾക്കിടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗാർഡിയൻ പത്രത്തിലെഴുതിയ ലേഖനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
15, 19 നൂറ്റാണ്ടുകൾക്കിടെ ആഫ്രിക്കയിൽനിന്നു ലക്ഷക്കണക്കിനു പേരെ കടത്തിക്കൊണ്ടുവന്ന് യൂറോപ്യൻ രാജ്യങ്ങളിൽ വിറ്റഴിച്ചിരുന്നു. ബ്രിട്ടൻ 32 ലക്ഷം പേരെ വിറ്റിട്ടുണ്ടെന്നാണ് ട്രാൻസറ്റ്ലാന്റിക് സ്ലേവ് ട്രേഡ് ഡേറ്റാബേസിൽ പറയുന്നത്.
ഔദ്യോഗികമായി ക്ഷമ പറയണമെന്ന ആവശ്യം അംഗീകരിക്കാൻ തയാറാണെന്നു ബേർനാം വ്യക്തമാക്കി. എന്നാൽ, വ്യത്യസ്തമായ നിയമങ്ങൾ നിലനിന്നിരുന്ന മറ്റൊരു കാലത്തു സംഭവിച്ച ചരിത്രപരമായ തെറ്റിന്റെ ബാധ്യത ഇന്നലെ ബ്രിട്ടീഷ് ജനത ഏറ്റെടുക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല.
കരീബിയൻ രാജ്യമായ ആന്റ്വിഗ ആൻഡ് ബർബുഡയിലാണ് കോമൺവെൽത്ത് ഉച്ചകോടി. കഴിഞ്ഞകാലത്തെ തെറ്റുകൾക്കു ക്ഷമ ചോദിക്കുന്നതാണു ശരിയെന്ന് കരീബിയൻ ദ്വീപുകളിൽ പര്യടനം നടത്തുന്ന ബ്രിട്ടീഷ് രാജാവ് ചാൾസ് പറഞ്ഞിരുന്നു.