Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NoConfidenceMotion

പ​ദ​വി​ക​ൾ വ​രും പോ​കും, മൂ​ല്യ​ങ്ങ​ളാ​ണ് പ്ര​ധാ​നം; ദി​യ പു​ളി​ക്ക​ക​ണ്ടം

കോ​ട്ട​യം: അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി പാ​ലാ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ടം. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച കൗ​ൺ​സി​ല​ർ​മാ​ർ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ചാ​ണ് വോ​ട്ട് ചെ​യ്ത​ത്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​ധി​യെ പൂ​ർ​ണ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ദി​യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് നേ​തൃ​ത്വ​മാ​ണ് ത​നി​ക്ക് ചെ​യ​ർ​പേ​ഴ്സ​ൺ പ​ദ​വി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തെ ഭ​ര​ണ​ത്തി​നി​ട​യി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യോ സ്വ​ജ​ന​പ​ക്ഷ​പാ​ത​മോ ന​ട​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ൽ പൂ​ർ​ണ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ക​സേ​ര​യി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​ത്. ഇ​നി കൗ​ൺ​സി​ല​റാ​യി തു​ട​രു​മെ​ന്നും നി​ർ​ത്തി​വെ​ച്ച പ​ഠ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ഒ​രു ആ​രോ​പ​ണം പോ​ലും തെ​ളി​യി​ക്കാ​ൻ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​വ​ർ​ക്കോ അ​തി​നെ പി​ന്തു​ണ​ച്ച​വ​ർ​ക്കോ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ദി​യ ചൂ​ണ്ടി​ക്കാ​ട്ടി. എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും സു​താ​ര്യ​ത​യു​ടെ​യും പൊ​തു​താ​ൽ​പ്പ​ര്യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു.

ജ​ന​പ്രി​യ തീ​രു​മാ​ന​ങ്ങ​ളെ​ക്കാ​ൾ ശ​രി​യാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. പ​ദ​വി​ക​ൾ വ​രി​ക​യും പോ​വു​ക​യും ചെ​യ്യാം, എ​ന്നാ​ൽ സ​ത്യ​സ​ന്ധ​ത​യും മൂ​ല്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് ശാ​ശ്വ​ത​മെ​ന്നും ദി​യ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം പാ​ലാ​യി​ലെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളെ രാ​ഷ്ട്രീ​യ​മാ​യി​ത്ത​ന്നെ കാ​ണു​ന്നു​വെ​ന്ന് ബി​നു പു​ളി​ക്ക​ക​ണ്ടം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ന്ന നി​ല​യി​ൽ മു​ന്ന​ണി നേ​തൃ​ത്വം ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണ് ദി​യ പാ​ലി​ച്ച​ത്. യു​ഡി​എ​ഫ് നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ന്ന് ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത്. പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ നേ​തൃ​ത്വം ശ​ക്ത​മാ​യ സം​ഘ​ട​നാ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ബി​നു പു​ളി​ക്ക​ക​ണ്ടം പ​റ​ഞ്ഞു.

 

Latest News

Corehub Up