Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NoEvidence

2024 നീറ്റ് ചോദ്യപേപ്പർ ചോർച്ച; സഞ്ജീവ് മുഖിയയ്ക്കെതിരേ തെളിവില്ലെന്ന് സിബിഐ

ന്യൂ​ഡ​ൽ​ഹി: 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ മു​ഖ്യം ആ​രോ​പ​ണ​വി​ധേ​യ​നാ​യി​രു​ന്ന സ​ഞ്ജീ​വ് മു​ഖി​യ എ​ന്ന സ​ഞ്ജീ​വ് കു​മാ​റി​നെ​തി​രേ തെ​ളി​വൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നു സി​ബി​ഐ. 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ മോ​ഷ്‌​ടി​ച്ച​തി​ലും വി​ത​ര​ണം ചെ​യ്ത​തി​ലും സ​ഞ്ജീ​വി​നു ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്ന് സി​ബി​ഐ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് 2024ൽ ​ബി​ഹാ​ർ പോ​ലീ​സ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു​വെ​ന്നും സി​ബി​ഐ​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. മ​റ്റു​ള്ള ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സു​ക​ളി​ൽ പ​ങ്കു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു രാ​ജ്യ​വ്യാ​പ​ക​മാ​യി ച​ർ​ച്ചാ​വി​ഷ​യ​മാ​യ 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ സ​ഞ്ജീ​വി​നെ ബി​ഹാ​ർ പോ​ലീ​സ് എ​ഫ്ഐ​ആ​റി​ൽ പ്ര​തി‌ചേ​ർ​ത്ത​തെ​ന്നു സി​ബി​ഐ അ​റി​യി​ച്ചു.

പി​ന്നീ​ട് കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി. ചോ​ദ്യ​പേ​പ്പ​ർ മോ​ഷ​ണ​ത്തി​ലും കൈ​മാ​റ്റ​ത്തി​ലും ഉ​ൾ​പ്പെ​ട്ട ഓ​രോ​രു​ത്ത​രെ​യും ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും തി​രി​ച്ച​റി​ഞ്ഞു.

പാ​റ്റ്ന ഹൈ​ക്കോ​ട​തി​ക്കു മു​മ്പാ​കെ 45 പ്ര​തി​ക​ൾ​ക്കെ​തി​രാ​യ ഒ​ന്നി​ല​ധി​കം എ​ഫ്ഐ​ആ​റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ കു​റ്റ​ത്തി​ൽ സ​ഞ്ജീ​വി​ന്‍റെ പ​ങ്കാ​ളി​ത്തം സ്ഥാ​പി​ക്കു​ന്ന യാ​തൊ​രു തെ​ളി​വും സി​ബി​ഐ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ മ​റ്റു പ​ല ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളി​ലും ആ​രോ​പ​ണ​വി​ധേ​യ​നാ​യ സ​ഞ്ജീ​വ് മു​ഖി​യ 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് 11 മാ​സം ഒ​ളി​വി​ൽ പോ​യി​രു​ന്നു. സ​ഞ്ജീ​വി​നെ​പ്പ​റ്റി വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കു ബി​ഹാ​ർ സ​ർ​ക്കാ​ർ മൂ​ന്നു ല​ക്ഷം രൂ​പ പ്ര​തി​ഫ​ല​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 25നാ​ണ് സ​ഞ്ജീ​വി​നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബി​ഹാ​ർ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തി​യ കോ​ൺ​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ​തി​നു 2016ലും ​സ​ഞ്ജീ​വി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up