Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NoFurtherAction

പി​എം ​ശ്രീ​യി​ൽ തു​ട​ർന​ട​പ​ടിയി​ല്ലെ​ങ്കി​ൽ ഫണ്ട് ന​ഷ്‌ടമാ​കു​മെന്ന് മുന്നറിയിപ്പ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ളം ധാ​​​​ര​​​​ണാ​​​​പ​​​​ത്രം ഒ​​​​പ്പി​​​​ട്ട പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​മ​​​​ഗ്ര​​​​ശി​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യി​​​​ലെ ഫ​​​​ണ്ട് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ.

ധാ​​​​ര​​​​ണാ​​​​പ​​​​ത്രം നേ​​​​ര​​​​ത്തേ ഒ​​​​പ്പി​​​​ട്ട​​​​തി​​​​നാ​​​​ൽ കേ​​​​ര​​​​ളം പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും സ്കൂ​​​​ളു​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു ന​​​​ൽ​​​​കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രു​​​​ന്ന സൗ​​​​ജ​​​​ന്യ​​​​ യൂ​​​​ണി​​​​ഫോം, പാ​​​​ഠ​​​​പു​​​​സ്ത​​​​കം എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള പ​​​​ണം ഒ​​​​ഴി​​​​കെ മ​​​​റ്റൊ​​​​ന്നും ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം കേ​​​​ര​​​​ള​​​​ത്തി​​​​നു​​​​ണ്ടാ​​​​കു​​​​ം. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി കേ​​​​ന്ദ്ര സ്കൂ​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​കെ. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​നെ ക​​​​ണ്ട എ​​​​സ്എ​​​​സ്കെ (സ​​​​മ​​​​ഗ്ര ശി​​​​ക്ഷാ കേ​​​​ര​​​​ളം) ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ.​​​​കെ. മോ​​​​ഹ​​​​ൻ​​​​കു​​​​മാ​​​​റി​​​​നെയാണ് ഇക്കാര്യം അറിയിച്ചത്.

രാ​​​​ഷ്്‌ട്രീയ എ​​​​തി​​​​ർ​​​​പ്പി​​​​നെത്തു​​​​ട​​​​ർ​​​​ന്നു പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ തു​​​​ട​​​​ർന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പ​​​​ക​​​​ച്ചുനി​​​​ൽ​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ്, സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യ്ക്കു​​​​ള്ള കേ​​​​ന്ദ്ര​​​​ഫ​​​​ണ്ടു​​​​ക​​​​ൾ ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ കേ​​​​ര​​​​ള​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ​​​​ത്. സൗ​​​​ജ​​​​ന്യ​​​​ യൂ​​​​ണി​​​​ഫോ​​​​മി​​​​നും പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ത്തി​​​​നു​​​​മു​​​​ള്ള കേ​​​​ന്ദ്ര​​​​വി​​​​ഹി​​​​ത​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ഗ​​​​ഡു​​​​വാ​​​​യ 106 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി സ്കൂ​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​റി​​​​യി​​​​ച്ചു.

സ​​​​മ​​​​ഗ്ര​​​​ശി​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യി​​​​ലെ ഫ​​​​ണ്ട് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന മ​​​​റ്റു ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള തു​​​​ക​​​​യെ​​​​ല്ലാം ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ ന​​​​യ​​​​വു​​​​മാ​​​​യി (എ​​​​ൻ​​​​ഇ​​​​പി) ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്നും ന​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പി​​​​എം ശ്രീ​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ഈ ​​​​പ​​​​ണ​​​​മൊ​​​​ന്നും ന​​​​ൽ​​​​കാ​​​​നാ​​​​കി​​​​ല്ലെന്നുമാണ് കേന്ദ്ര നിലപാട്. പി​​​​എം ശ്രീ​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് വീ​​​​ണ്ടും ക​​​​ത്ത​​​​യ​​യ്ക്കാ​​​​ൻ വ​​​​കു​​​​പ്പി​​​​ലെ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് നി​​​​ർ​​​​ദേ​​​​ശ​​​​വും ന​​​​ൽ​​​​കി.

പ​ണം അ​നു​വ​ദി​ക്ക​ണം: എ​സ്എ​സ്കെ ഡ​യ​റ​ക്‌​ട​ർ

പി​​​​എം ശ്രീ​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​നം നി​​​​ശ്ച​​​​യി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി രൂ​​​​പവത്കരിച്ചിട്ടു​​​​ണ്ടെ​​​​ന്ന് എ​​​​സ്എ​​​​സ്കെ ഡ​​​​യ​​​​റ​​​​ക്‌ടർ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തെ അ​​​​റി​​​​യി​​​​ച്ചു.

സൗ​​​​ജ​​​​ന്യ യൂ​​​​ണി​​​​ഫോം, പാ​​​​ഠ​​​​പു​​​​സ്ത​​​​കം എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള ഫ​​​​ണ്ടി​​​​നൊ​​​​പ്പം ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ​​​​ഠ​​​​ന സ​​​​ഹാ​​​​യ​​​​ത്തി​​​​നു​​​​ള്ള വി​​​​ഹി​​​​ത​​​​വും അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഡ​​​​യ​​​​റ​​​​ക്‌ട​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ചേ​​​​രു​​​​ന്ന​​​​തു വ​​​​ഴി കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി പി​​​​ന്തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യ്ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര സെ​​​​ക്ര​​​​ട്ട​​​​റി, എ​​​​സ്എ​​​​സ്കെ ഡ​​​​യ​​​​റ​​​​ക്‌ട​​​​റോ​​​​ടു പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up