Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NoMedication

മരിച്ച നി​​​പ രോ​​​ഗി​​​ക​​​ള്‍​ക്ക് മരുന്നു നൽകിയില്ല; മന്ത്രി​യു​ടെ വാ​ദം ത​ള്ളി ആ​രോ​ഗ്യ​ വി​ദ​ഗ്ധ​ന്‍

കോ​​​ഴി​​​ക്കോ​​​ട്: മു​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് നി​​​പ രോ​​​ഗി​​​ക​​​ള്‍​ക്ക് കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ മ​​​രു​​​ന്നു ന​​​ല്‍​കി​​​യെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്ന ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ ആ​​​രോ​​​പ​​​ണം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ് കോ​​​ഴി​​​ക്കോ​​​ട്ടെ നി​​​പ രോ​​​ഗി​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​യ്​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ ഡോ. ​​​എ.​​​എ​​​സ്. അ​​​നൂ​​​പ്കു​​​മാ​​​ര്‍.

2023, 2024, 2025 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ നി​​​പ ബാ​​​ധി​​​ത​​​രാ​​​യ രോ​​​ഗി​​​ക​​​ള്‍​ക്കു കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ റെം​​​ഡെ​​​സി​​​വി​​​ര്‍ മ​​​രു​​​ന്ന് ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തു മ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നാ​​ണു മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി ന​​​ല്‍​കി​​​യ​​​ത്.

എ​​​ന്നാ​​​ല്‍ 2023-25 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ നി​​​പ ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​വ​​​ര്‍​ക്ക് റെം​​​ഡെ​​​സി​​​വി​​​ര്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും മ​​​രു​​​ന്ന് ല​​​ഭി​​​ച്ച​​​വ​​​ര്‍​ക്കു രോ​​​ഗം ഭേ​​​ദ​​​മാ​​​യെ​​​ന്നു​​​മാ​​​ണ്, സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യി നി​​​പ രോ​​​ഗം തി​​​രി​​​ച്ച​​​റി​​​ഞ്ഞ ഡോ. ​​​അ​​​നൂ​​​പ്കു​​​മാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

നി​​​പ ബാ​​​ധി​​​ച്ച് ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ മ​​​രി​​​ച്ച ആ​​​റു ​പേ​​​രും കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍നി​​​ന്നു റെം​​​ഡെ​​​സി​​​വി​​​ര്‍ മ​​​രു​​​ന്നു സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​വ​​​രാ​​​ണ്. 2023 മു​​​ത​​​ല്‍ 2025 വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്ത് 13 പേ​​​ര്‍​ക്കാ​​​ണു നി​​​പ ബാ​​​ധി​​​ച്ച​​​ത്. ഇ​​​തി​​​ല്‍ ആ​​​റു ​പേ​​​ര്‍ മ​​​രി​​​ക്കു​​​ക​​​യും ഏ​​​ഴു പേ​​​ര്‍ സു​​​ഖം പ്രാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു. മ​​​രി​​​ച്ച ആ​​​റു പേ​​​രി​​​ല്‍ ഒ​​​രാ​​​ള്‍പോ​​​ലും കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍നി​​​ന്നു റെം​​​ഡെ​​​സി​​​വി​​​ര്‍ മ​​​രു​​​ന്ന് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ഡോ. ​​​അ​​​നൂ​​​പ്കു​​​മാ​​​ര്‍ ഫേ​​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ചു.

2023നു ​​​ശേ​​​ഷ​​​മു​​​ള്ള നി​​​പ മ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കു റെം​​​ഡെ​​​സി​​​വി​​​ര്‍ മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ല. മ​​​രി​​​ച്ച ആ​​​റി​​​ല്‍ നാ​​​ലു പേ​​​ര്‍​ക്കും മ​​​രി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. മ​​​റ്റു ര​​​ണ്ടു പേ​​​ര്‍​ക്ക് മ​​​രു​​​ന്ന് ന​​​ല്‍​കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. റാം​​​ഡെ​​​സി​​​വി​​​റി​​​നു ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​ണ് സെ​​​ല്‍​ഫ് കാ​​​ലാ​​​വ​​​ധി. കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ മ​​​രു​​​ന്ന് ചി​​​കി​​​ത്സ​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചോ എ​​​ന്ന​​​ത് അ​​​റി​​​യി​​​ല്ലെ​​​ന്നും അ​​​നൂ​​​പ് പ​​​റ​​​ഞ്ഞു.

റെം​​​ഡെ​​​സി​​​വി​​​ര്‍ എ​​​ന്ന മ​​​രു​​​ന്നാ​​​ണ് 2018നും 19​​​നും ശേ​​​ഷം കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​പ വ​​​ന്ന​​​പ്പോ​​​ഴൊ​​​ക്കെ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. അ​​​തി​​​ന്‍റെ കൂ​​​ടെ മോ​​​ണോ​​​ക്ലോ​​​ണ​​​ല്‍ ആ​​​ന്‍റി​​​ബോ​​​ഡി​​​യും ചി​​​കി​​​ത്സ​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ത് എ​​​ത്ര​​​ത്തോ​​​ളം ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണ് എ​​​ന്നു​​​ള്ള​​​ത് ഇ​​​പ്പോ​​​ഴും കൃ​​​ത്യ​​​മാ​​​യി പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഡോ. ​​​അ​​​നൂ​​​പ്കു​​​മാ​​​ര്‍ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Latest News

Corehub Up