Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NoReport

വിജിലൻസ് റിപ്പോർട്ട് നൽകിയില്ല; ഹർജി മാറ്റി

മൂ​​വാ​​റ്റു​​പു​​ഴ: കേ​​ര​​ഫെ​​ഡ്, മി​​ൽ​​മ എ​​ന്നി​​വ​​യു​​ടെ വി​​ദേ​​ശ വി​​പ​​ണ​​ന, ക​​യ​​റ്റു​​മ​​തി ക​​രാ​​ർ മി​​ഡ്നൈ​​റ്റ് സ​​ൺ ഗ്ലോ​​ബ​​ൽ എ​​ന്ന സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​നു ന​​ൽ​​കി​​യ​​തി​​ലെ അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഹ​​ർ​​ജി, വി​​ജി​​ല​​ൻ​​സ് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ത്ത​​തി​​നെ​​തു​​ട​​ർ​​ന്ന് മാ​​റ്റി.

അ​​ഴി​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​രി​​ശോ​​ധ​​ന​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന റി​​പ്പോ​​ർ​​ട്ട് വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യി​​ൽ ക​​ഴി​​ഞ്ഞ മാ​​സം ഹാ​​ജ​​രാ​​ക്കി​​യി​​രു​​ന്നു.

പ​​രാ​​തി​​യി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നു വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ​​ക്കു ശി​​പാ​​ർ​​ശ കൈ​​മാ​​റി​​യ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ, തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ വി​​ജി​​ല​​ൻ​​സ് യൂ​​ണി​​റ്റ് വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്നാ​​ണു ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ കോ​​ട​​തി​​യെ അ​​റി​​യി​​ച്ച​​ത്.

തു​​ട​​ർ​​ന്നാ​​ണ്, പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ യൂ​​ണി​​റ്റ് ന​​ട​​ത്തു​​ന്ന പ​​രി​​ശോ​​ധ​​ന​​യു​​ടെ പൂ​​ർ​​ണ റി​​പ്പോ​​ർ​​ട്ട് 22നു​​ള്ളി​​ൽ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കാ​​ൻ ജ​​ഡ്‌​​ജി ജി. ​​രാ​​ജേ​​ഷ് ഉ​​ത്ത​​ര​​വി​​ട്ട​​ത്. എ​​ന്നാ​​ൽ വി​​ജി​​ല​​ൻ​​സ് ഇ​​ന്ന​​ലെ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് കേ​​സ് ഒ​​ക്ടോ​​ബ​​ർ 22 ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

Latest News

Corehub Up