കൊച്ചി: തൃശൂരില് ദേശീയപാത 66ലെ നാട്ടിക ഫീ പ്ലാസയിലെ ടോള് പിരിവ് തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
നിര്മാണപ്രവൃത്തികള് പൂര്ത്തിയാക്കാതെ ടോള് പിരിക്കാന് അനുവദിക്കരുതെന്നാവശ്യപ്പെട്ട് മുന് എംപി ടി.എന്. പ്രതാപനും പൊതുപ്രവര്ത്തകനായ പി.കെ. അനില്കുമാറും നല്കിയ പൊതുതാത്പര്യ ഹര്ജികള് പരിഗണിച്ച ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സ്റ്റേ ആവശ്യം തള്ളി.