Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Noah Sadoi

നോഹ് സ​​ദോ​​യി​​യും ലോ​​ണ്‍ ഔ​​ട്ട്

കോ​​ട്ട​​യം: 2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്‍ (ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ്) ഫു​​ട്‌​​ബോ​​ള്‍ ആ​​രം​​ഭി​​ക്കാ​​നു​​ള്ള എ​​ഐ​​എ​​ഫ്എ​​ഫ് (ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍) ശ്ര​​മ​​ത്തി​​നി​​ടെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യു​​ടെ മൊ​​റോ​​ക്ക​​ന്‍ സൂ​​പ്പ​​ര്‍ താ​​രം നോ​​ഹ് സ​​ദോ​​യി​​യും ക്ല​​ബ് വി​​ട്ടു.

ക്യാ​​പ്റ്റ​​നും ഉ​​റു​​ഗ്വെ​​ന്‍ താ​​ര​​വു​​മാ​​യി അ​​ഡ്രി​​യാ​​ന്‍ ലൂ​​ണ വ​​ര്‍​ഷാ​​ദ്യ​​ദി​​ന​​ത്തി​​ല്‍ ലോ​​ണ്‍ ഔ​​ട്ട് ആ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് സ​​മാ​​ന​​രീ​​തി​​യി​​ല്‍ നോ​​ഹ് സ​​ദോ​​യി​​യും കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് വി​​ട്ട​​ത്.

32കാ​​ര​​നാ​​യ നോ​​ഹ് സ​​ദോ​​യി 2024 ജൂ​​ലൈ​​യി​​ല്‍ എ​​ഫ്‌​​സി ഗോ​​വ​​യി​​ല്‍​നി​​ന്നാ​​യി​​രു​​ന്നു കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. 2026 മേ​​യ് 31വ​​രെ ബ്ലാ​​സ്റ്റേ​​ഴ്‌​​സു​​മാ​​യി താ​​ര​​ത്തി​​നു ക​​രാ​​റു​​ണ്ട്. ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ജ​​ഴ്‌​​സി​​യി​​ല്‍ ഇ​​തു​​വ​​രെ ആ​​കെ 28 മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ചു. 14 ഗോ​​ള്‍ നേ​​ടി, ഏ​​ഴ് ഗോ​​ളി​​ന് അ​​സി​​സ്റ്റ് ചെ​​യ്തു. 2025-26 സീ​​സ​​ണി​​ല്‍ സൂ​​പ്പ​​ര്‍ ക​​പ്പി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ചെ​​ങ്കി​​ലും ഗോ​​ള്‍ നേ​​ടാ​​ന്‍ സാ​​ധി​​ച്ചി​​ല്ല.

ഇ​​ന്തോ​​നേ​​ഷ്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് ക്ല​​ബ്ബി​​ലേ​​ക്കാ​​ണ് നോ​​ഹ് ചേ​​ക്കേ​​റു​​ക എ​​ന്നാ​​ണ് സൂ​​ച​​ന. ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ബ്ര​​സീ​​ലി​​യ​​ന്‍ താ​​രം തി​​യാ​​ഗോ ആ​​ല്‍​വെ​​സ് നേ​​ര​​ത്തേ ക്ല​​ബ് വി​​ട്ടി​​രു​​ന്നു.

Latest News

Corehub Up