Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nobel Prize

ക​ലി​പ്പ് തീ​രു​ന്നി​ല്ല​ല്ലോ..! ; നൊബേൽ തന്നില്ല, സമാധാനത്തിന് സൗകര്യമില്ലെന്ന് ട്രംപ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: സ​​​​മാ​​​​ധാ​​​​ന നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​രം നി​​​​ഷേ​​​​ധി​​​​ച്ച​​​​തു​​​​കൊ​​​​ണ്ട് സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട ബാ​​​​ധ്യ​​​​ത ത​​​​നി​​​​ക്കി​​​​ല്ലെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ഇ​​​​ക്കാ​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി നോ​​​​ർ​​​​വീ​​​​ജി​​​​യ​​​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി യോ​​നാ​​​​സ് ഗാ​​​​ർ ടൂ​​​​റ​​​​യ്ക്കു ക​​​​ത്തെ​​​​ഴു​​​​തി.

എ​​​​ട്ടി​​​​ല​​​​ധി​​​​കം യു​​​​ദ്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച ത​​​​നി​​​​ക്ക് സ​​​​മാ​​​​ധാ​​​​ന പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് നോ​​​​ർ​​​​വേ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തി​​​​നാ​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ചി​​​​ന്തി​​​​ക്കേ​​​​ണ്ട ബാ​​​​ധ്യ​​​​ത എ​​​​നി​​​​ക്കി​​​​ല്ല- ട്രം​​​​പ് എ​​​​ഴു​​​​തി.

നാ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി കൗ​​​​ൺ​​​​സി​​​​ൽ വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി​​​​യി​​​​ലെ യൂ​​​​റോ​​​​പ്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ​​​​മാ​​​​ർ​​​​ക്കും ക​​​​ത്ത് കൈ​​​​മാ​​​​റി. ഇ​​​​നിയ​​​​ങ്ങോ​​​​ട്ട് സ​​​​മാ​​​​ധാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു ചി​​​​ന്തി​​​​ച്ച് സ​​​​മ​​​​യം ക​​​​ള​​​​യേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും ത​​​​ന്‍റെ രാ​​​​ജ്യ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും ചി​​​​ന്തി​​​​ക്കു​​​​ക​​​​യെ​​​​ന്നും ട്രം​​​​പ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഗ്രീ​​​​ൻ​​​​ല​​​​ൻ​​​​ഡി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ളും സ​​​​മാ​​​​ധാ​​​​ന നൊ​​ബേ​​​​ൽ കി​​​​ട്ടാ​​​​ത്ത​​​​തു​​​​മാ​​​​യി ട്രം​​​​പ് ബ​​​​ന്ധി​​​​പ്പി​​​​ച്ചു. ഗ്രീ​​​​ൻ​​​​ല​​​​ൻ​​​​ഡ് ദ്വീ​​​​പി​​​​നു​​​​മേ​​​​ൽ ഡെ​​​​ന്മാ​​​​ർ​​​​ക്കി​​​​ന് അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ല.

റ​​​​ഷ്യ​​​​യി​​​​ൽനി​​​​ന്നോ ചൈ​​​​ന​​​​യി​​​​ൽനി​​​​ന്നോ ആ ​​​​ഭൂ​​​​മി​​​​യെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ഡെ​​​​ന്മാ​​​​ർ​​​​ക്കി​​​​ന് ക​​​​ഴി​​​​യി​​​​ല്ല, അ​​​​ല്ലെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ​​​​ക്ക് എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​വ​​​​കാ​​​​ശം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്? രേ​​​​ഖാ​​​​മൂ​​​​ല​​​​മു​​​​ള്ള തെ​​​​ളി​​​​വു​​​​ക​​​​ളൊ​​​​ന്നു​​​​മി​​​​ല്ല.

നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​മ്പ് ഒ​​​​രു ബോ​​​​ട്ട് അ​​​​വി​​​​ടെ വ​​​​ന്നി​​​​റ​​​​ങ്ങി എ​​​​ന്ന​​​​തി​​​​ന​​​​പ്പു​​​​റം അ​​​​വ​​​​ർ​​​​ക്ക് ഗ്രീ​​​​ൻ​​​​ലാൻ​​​​ഡി​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​മൊ​​​​ന്നു​​​​മി​​​​ല്ല. അ​​​​ങ്ങ​​​​നെ നോ​​​​ക്കി​​​​യാ​​​​ൽ ഞ​​​​ങ്ങ​​​​ളു​​​​ടെ ബോ​​​​ട്ടു​​​​ക​​​​ളും അ​​​​വി​​​​ടെ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്- ട്രം​​​​പ് ക​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

International

ര​സ​ത​ന്ത്ര നൊ​ബേ​ൽ പ്ര​ഖ്യാ​പ​നം ഇ​ന്ന്

സ്റ്റോ​ക്ഹോം: 2025ലെ ​ര​സ​ത​ന്ത്ര നൊ​ബേ​ൽ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് മൂ​ന്നേ കാ​ലോ​ടെ​യാ​കും പ്ര​ഖ്യാ​പ​നം. 117-ാമ​ത്തെ ര​സ​ത​ന്ത്ര നൊ​ബേ​ലാ​ണ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യ​ശാ​സ്ത്ര, ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തു​വ​രെ 197 വ്യ​ക്തി​ക​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ഗൂ​ഗി​ൾ ഡീ​പ്മൈ​ൻ​ഡി​ലെ ഡെ​മ്മി​സ് ഹ​സാ​ബി​സി​നും, ജോ​ൺ ജം​ബ​റി​നു​മാ​യി​രു​ന്നു 2024ലെ ​ര​സ​ത​ന്ത്ര നൊ​ബേ​ൽ.

International

വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ല്‍ മൂ​ന്നുപേ​ര്‍​ക്ക്; പു​ര​സ്കാ​രം രോ​ഗ​പ്ര​തി​രോ​ധ​ശേഷിയുമായി ബന്ധപ്പെട്ട ഗ​വേ​ഷ​ണ​ത്തി​ന്

സ്റ്റോ​ക്ഹോം: 2025ലെ ​വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് മൂ​ന്നു പേ​ർ അ​ര്‍​ഹ​രാ​യി. യു​എ​സ് ഗ​വേ​ഷ​ക​രാ​യ മാ​രി ഇ. ​ബ്ര​ൻ​കോ​വ്, ഫ്രെ​ഡ് റാം​സ്ഡെ​ൽ, ജാ​പ്പ​നീ​സ് ഗ​വേ​ഷ​ക ഷി​മോ​ൺ സാ​കാ​ഗു​ച്ചി എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം.

ശ​രീ​ര​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​ൽ നി​ന്ന് രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ ത​ട​യു​ന്ന പെ​രി​ഫ​റ​ൽ ഇ​മ്യൂ​ൺ ടോ​ള​റ​ൻ​സ് സം​ബ​ന്ധി​ച്ച വ​ഴി​ത്തി​രി​വാ​യ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കാ​ണ് നൊ​ബേ​ൽ. നൊ​ബേ​ല്‍ അ​സം​ബ്ലി​യാ​ണ് പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വാ​ല​ന്‍​ബെ​ര്‍​ഗ്‌​സ​ലേ​നി​ലു​ള്ള ക​രോ​ലി​ന്‍​സ്‌​ക ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

മേ​രി ഇ. ​ബ്ര​ൺ​കോ​വ് സി​യാ​റ്റി​ലി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​യി​ലെ ഗ​വേ​ഷ​ക​യാ​ണ്. ഫ്രെ​ഡ് റാം​സ്ഡെ​ൽ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ സൊ​നോ​മ ബ​യോ​തെ​റാ​പ്യൂ​ട്ടി​ക്സ് സ്ഥാ​പ​ക​നും ഷി​മോ​ൺ സാ​കാ​ഗു​ച്ചി ജ​പ്പാ​നി​ലെ ഒ​സാ​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​നു​മാ​ണ്.

അ​തേ​സ​മ​യം, മ​റ്റു മേ​ഖ​ല​ക​ളി​ലെ പു​ര​സ്കാ​ര​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ഖ്യാ​പി​ക്കും. ചൊ​വ്വാ​ഴ്ച ഭൗ​തി​ക​ശാ​സ്ത്രം, ബു​ധ​നാ​ഴ്ച ര​സ​ത​ന്ത്രം, വ്യാ​ഴാ​ഴ്ച സാ​ഹി​ത്യം, വെ​ള്ളി​യാ​ഴ്ച സ​മാ​ധാ​നം, ശ​നി​യാ​ഴ്ച സാ​മ്പ​ത്തി​ക ശാ​സ്ത്രം എ​ന്നീ നൊ​ബേ​ലു​ക​ളും പ്ര​ഖ്യാ​പി​ക്കും. സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, സ്വ​ര്‍​ണ മെ​ഡ​ല്‍, 13.31 കോ​ടി രൂ​പ​യു​ടെ ചെ​ക്ക് എ​ന്നി​വ​യാ​ണ് പു​ര​സ്‌​കാ​രം നേ​ടി​യ​വ​ര്‍​ക്ക് ല​ഭി​ക്കു​ക.

NRI

ട്രം​പി​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ക്കു​മോ? ഉറ്റുനോക്കി രാഷ‌ട്രീയ ലോകം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ക്കു​മോ എ​ന്ന ചോ​ദ്യം വീ​ണ്ടും ഉ​യ​ർ​ന്നു വ​രു​ന്നു.

ഇ​സ്ര​യേ​ലി​ന്‍റെ​യും ഇ​റാ​നി​ന്‍റെ​യും നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ മു​ഖ​വി​ല​യ്ക്ക് എ​ടു​ക്കു​വാ​ൻ ക​ഴി​യു​മെ​ങ്കി​ൽ നേ​രി​ട്ടും ദൂ​ത​ന്മാ​ർ വ​ഴി​യും ട്രം​പ് ന​ട​ത്തി​യ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ഒ​ടു​വി​ൽ വി​ജ​യം ക​ണ്ടു എ​ന്ന് വേ​ണം ക​രു​താ​ൻ.

ട്രം​പ് വി​ല​പേ​ശ​ലു​ക​ൾ ന​ട​ത്തു​വാ​നും ഉ​ട​മ്പ​ടി​ക​ൾ സൃ​ഷ്‌ടി​ക്കു​വാ​നും അ​സാ​ധാ​ര​ണ ക​ഴി​വു​ള്ള വ്യ​ക്തി​യാ​ണ്. വ്യ​വ​സാ​യ രം​ഗ​ത്ത് ത​ന്‍റേ​താ​യ സാ​മ്രാ​ജ്യം പ​ടു​ത്തു​യ​ർ​ത്തു​വാ​ൻ ട്രം​പി​ന് ക​ഴി​ഞ്ഞ​തും ഈ ​ക​ഴി​വു​ക​ൾ​ക്കു​ള്ള തെ​ളി​വാ​ണ്.

ട്രം​പി​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ന​ൽ​ക​ണം എ​ന്ന വാ​ദം ആ​ദ്യ​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ ത​ന്നെ പ​ല​രും വി​മ​ർ​ശി​ക്കു​ക​യും ക​ളി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

International

ട്രം​പി​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ ന​ൽ​ക​ണം; നാ​മ​നി​ര്‍​ദേ​ശ​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍

ഇ​സ്ലാ​മ​ബാ​ദ്: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ പേ​ര് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​ന​ത്തി​ന് നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത് പാ​ക്കി​സ്ഥാ​ന്‍. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ വി​ഷ​യ​ത്തി​ല്‍ ട്രം​പ് ന​ട​ത്തു​ന്ന മി​ക​ച്ച ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലും നേ​തൃ​പാ​ട​വും പ​രി​ഗ​ണി​ച്ചാ​ണ് നോ​ബേ​ലി​ന് നി​ര്‍​ദേ​ശി​ക്കു​ന്ന​തെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക എ​ക്‌​സ് അ​ക്കൗ​ണ്ടി​ല്‍ കു​റി​ച്ചു.

കാ​ഷ്മീ​ര്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ത്തെ മാ​നി​ക്കു​ന്നെ​ന്നും പാ​ക്കി​സ്ഥാ​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ താ​ന്‍ നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ നേ​ര​ത്തേ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ ഇ​ത് ത​ള്ളി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വൈ​റ്റ്ഹൗ​സി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ക​ര​സേ​നാ മേ​ധാ​വി​യാ​യ അ​സീം മു​നീ​റി​ന് ട്രം​പ് വി​രു​ന്ന് ന​ല്‍​കി​യ​ത്. ഈ ​കൂ​ടി​ക്കാ​ഴ്ച​യി​ലെ ച​ര്‍​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇതുവരെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ അ​സാ​ധാ​ര​ണ നീ​ക്കം.

Latest News

Corehub Up