തിരുവനന്തപുരം: തദ്ദേശ വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ്. അയ്യര്‍. ഒരാളോടും പോരും ഇല്ല മത്സരവുമില്ല. എല്ലാം കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള കൃത്യനിര്‍വഹണം ആണെന്നും ദിവ്യ എസ്. അയ്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
‘പോരും ഇല്ല, പോരാത്തതിനു മത്സരവും ഇല്ല. മനുഷ്യരെ സ്നേഹിക്കുന്നു, പുല്കുന്നു, പുകഴ്ത്തുന്നു എന്നു മാത്രമേ ഇന്നുവരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എന്നെ പഴിചാരി കേട്ട ഓര്മയുള്ളൂ. ഇപ്പോള്‍ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത് ഞാന്‍ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ച ബോധ്യവും മനസില്‍ തെളിയുന്നുണ്ട്.
ഒരുനാളും ഒരാളോടും തോന്നാത്ത വികാരങ്ങളാണ് അവ.വ്യക്തമായ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ കൃത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചാരണങ്ങള്‍ക്ക് വിരാമം ഇടണം എന്ന് അഭ്യര്‍ഥിക്കുന്നു”.
തദ്ദേശ വകുപ്പിന്റെ മാലിന്യ നിര്‍മാർജനവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ‘നിര്‍മലം’ പദ്ധതിയും, വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ ‘ഐസി ഹണ്ട്രഡ് ചലഞ്ച് ’ എന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ പോരാണ് രണ്ടു പദ്ധതിക്കു കാരണമെന്നാണ് ആക്ഷേപം ഉയര്‍ന്നത്.എന്നാൽ, ഉദ്യോഗസ്ഥ പോരില്ലെന്നും മത്സരമുണ്ടെന്നും മന്ത്രി കെ.എം. ഷാജി അഭിപ്രായപ്പെട്ടിരുന്നു.