Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Noida Native

നോ​യി​ഡ സ്വ​ദേ​ശി​നി ട്വി​ഷാ ശ​ർ​മ​യു​ടെ മ​ര​ണം: മ​രു​മ​ക​ൾ​ക്കെ​തി​രെ മ​യ​ക്കു​മ​രു​ന്ന് ആ​രോ​പ​ണ​വു​മാ​യി മു​ൻ ജ​ഡ്ജി കൂ​ടി​യാ​യ ഭ​ർ​തൃ​മാ​താ​വ്

നോ​യി​ഡ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ നോ​യി​ഡ സ്വ​ദേ​ശി​നി​യും മു​ൻ മി​സ് പൂ​നെ​യു​മാ​യ ട്വി​ഷാ ശ​ർ​മ​യു​ടെ (33) മ​ര​ണ​ത്തി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ. കേ​സി​ൽ പ്ര​തി​യാ​യ ട്വി​ഷാ​യു​ടെ ഭ​ർ​തൃ​മാ​താ​വും വി​ര​മി​ച്ച ജ​ഡ്ജി​യു​മാ​യ ഗി​രി​ബാ​ല സിം​ഗ്, മ​രു​മ​ക​ൾ​ക്കെ​തി​രെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ഗി​രി​ബാ​ല സിം​ഗ് മ​രു​മ​ക​ൾ​ക്കെ​തി​രെ ഈ ​ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് വെ​റും അ​ഞ്ച് മാ​സ​ത്തി​നു​ള്ളി​ൽ, മേ​യ് 12-നാ​ണ് ഭോ​പ്പാ​ലി​ലെ ക​ടാ​ര ഹി​ൽ​സി​ലു​ള്ള ഭ​ർ​തൃ​വീ​ട്ടി​ൽ ട്വി​ഷാ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​മ്പ് ട്വി​ഷാ ത​ന്‍റെ അ​മ്മ​യ്ക്ക് അ​യ​ച്ച വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കേ​സി​ൽ സ്ത്രീ​ധ​ന പീ​ഡ​ന ആ​രോ​പ​ണം ശ​ക്ത​മാ​യ​ത്.

"ഈ ​ആ​ളു​ക​ൾ എ​ന്നെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല അ​മ്മേ, എ​നി​ക്ക് ഇ​വി​ടെ ഭ്രാ​ന്ത് പി​ടി​ക്കും, എ​ന്നും "എ​ന്നെ എ​ത്ര​യും പെ​ട്ടെ​ന്ന് വ​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കൂ, ഞാ​ൻ ഇ​വി​ടെ കു​ടു​ങ്ങി​പ്പോ​യി" എ​ന്നും മ​ര​ണ​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ട്വി​ഷാ അ​മ്മ​യ്ക്ക് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. മേ​യ് 15-ന് ​നോ​യി​ഡ​യി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ട്വി​ഷാ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നെ​ങ്കി​ലും, അ​തി​ന് മൂ​ന്ന് ദി​വ​സം മു​ൻ​പ് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ട്വി​ഷാ​യു​ടെ ശ​രീ​ര​ത്തി​ൽ മ​ര​ണ​ത്തി​ന് മു​ൻ​പു​ണ്ടാ​യ ഒ​ന്നി​ല​ധി​കം പ​രി​ക്കു​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​ടു​ത്തി​ടെ ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ സൂ​ച​ന​യു​ണ്ട്. ട്വി​ഷാ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ സ​മ​ർ​ത്ഥ് സിം​ഗ്, പി​താ​വ്, മാ​താ​വ് ഗി​രി​ബാ​ല സിം​ഗ് എ​ന്നി​വ​ർ​ക്കെ​തി​രെ ഭോ​പ്പാ​ൽ പോ​ലീ​സ് സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നും കൊ​ല​പാ​ത​ക​ത്തി​നും കേ​സെ​ടു​ത്തു.

 

 

 

 

 

 

 

 

Latest News

Corehub Up