Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Non Executive Director

ജോ​ർ​ജ് ഇ​ട്ട​ൻ ഇ​സാ​ഫ് ബാ​ങ്ക് നോ​ണ്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ

കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ നോ​​​ണ്‍ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മാ​​​രാ​​​ക​​​ണ്ട​​​ത്തി​​​ൽ ജോ​​​ർ​​​ജ് ഇ​​​ട്ട​​​നെ നി​​​യ​​​മി​​​ച്ചു.

യു​​​എ​​​ഇ, ഖ​​​ത്ത​​​ർ, സൗ​​​ദി അ​​​റേ​​​ബ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ട്ട​​​ൻ ആ​​​ൻ​​​ഡ് സു​​​ജി ഹോ​​​ൾ​​​ഡിം​​​ഗ് ക​​​ന്പ​​​നി​​​യു​​​ടെ കീ​​​ഴി​​​ലെ എ​​​സ്റ്റി ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​ണ് ജോ​​​ർ​​​ജ് ഇ​​​ട്ട​​​ൻ.

ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റ​​​ൽ സ്ഥാ​​​പ​​​ന​​​മാ​​​യ റൈ​​​സ് പെ​​​റി എ​​​ലി​​​സ് ആ​​​ൻ​​​ഡ് പാ​​​ർ​​​ട്ണേ​​​ഴ്സി​​​ൽ ടീം ​​​ലീ​​​ഡ​​​റാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്, ലീ​​​ഡ​​​ർ​​​ഷി​​​പ്പ്, ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ൽ ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തെ അ​​​നു​​​ഭ​​​വ​​​സ​​​ന്പ​​​ത്തു​​​ണ്ട്.

സി​​​വി​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റാ​​​യ ജോ​​​ർ​​​ജ് ഇ​​​ട്ട​​​ന്‍റെ നേ​​​തൃ​​​ഗു​​​ണ​​​ങ്ങ​​​ളും പ്ര​​​ഫ​​​ഷ​​​ണ​​​ൽ പ​​​രി​​​ജ്ഞാ​​​ന​​​വും ബാ​​​ങ്കി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ഗു​​​ണ​​​പ​​​ര​​​മാ​​​കു​​​മെ​​​ന്ന് ഇ​​​സാ​​​ഫ് ബാ​​​ങ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up