സുൽത്താൻ ബത്തേരി: സാക്ഷരത പക്ഷാചരണത്തിന്റെ ഭാഗമായി നഗരസഭയും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി ടൗണ്‍ഹാളിൽ വൈജ്ഞാനിക-സാമൂഹിക-സാംസ്കാരിക-തുടർവിദ്യാഭ്യാസ സെമിനാർ നടത്തി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിൽ വയനാടിന് പ്രഖ്യാപിച്ച ട്രൈബൽ യൂണിവേഴ്സിറ്റി യാഥാർഥ്യമാകുന്നത് പട്ടികവർഗ മേഖലയിൽ വലിയതോതിൽ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയർപേഴ്സണ്‍ റസീന അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വി.പി. ജഗതിരാജ് മുഖ്യപ്രഭാഷണം നടത്തി.
ഹയർ സെക്കൻഡറി തുല്യത കോഴ്സ് പൂർത്തിയാക്കി ബിരുദപഠനത്തിന് തയാറെടുക്കുന്ന മുനിസിപ്പൽ ചെയർപേഴ്സനെ അദ്ദേഹം ആദരിച്ചു. മുനിസിപ്പ്ൽ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എം.ജി. ഇന്ദ്രജിത്ത് സാക്ഷരതാദിന സന്ദേശം നൽകി. ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി റീജണൽ ഡയറക്ടർ ഡോ.കെ.എസ്. സുരേഷ്കുമാർ കെ എസ് വിശിഷ്ടാതിഥിയായി. ജനപ്രതിനിധികളായ പി. സംഷാദ്, വി.കെ. ഷിഫാനത്ത്, ലീല പാൽപാത്ത്, രാധ രവീന്ദ്രൻ, കെ.എം. മൊയ്തു, നൗഷാദ് മംഗലശേരി, ഭാനു പുളിക്കൽ, ഫൗസിയ, നഗരസഭാ സെക്രട്ടറി വി.ഡി. തോമസ്, ടിഇഒ വി.ആർ. നിഷ, സിഡിഎസ് ചെയർപേഴ്സണ്‍മാരായ ആർ.ആർ. പ്രസന്നകുമാരി, കെ. രാജലക്ഷ്മി, പ്രേരക് കണ്‍വീനർ പി.കെ. ബബിതമോൾ എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗം പ്രഫസർമാരായ ഡോ.മായ രവീന്ദ്രൻ, ഫൗസിയ ഷുക്കൂർ, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പ്രശാന്ത്കുമാർ എന്നിവർ വിഷായവതരണം നടത്തി. നഗരസഭാ വിദ്യാഭ്യാസ-കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സെറീന അബ്ദുള്ള സ്വാഗതവും സെന്റ് മേരീസ് കോളജ് എൽഎസ്സി കോ-ഓർഡിനേറ്റർ ഡോ.എൻ.ജി. ജോബി നന്ദിയും പറഞ്ഞു.