Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NoohaSajeev

'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, ആ കുടുംബങ്ങളെ സഹായിക്കും': പ്രതികരണവുമായി നൂഹ സജീവ്

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിന്‍റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്നതിന്‍റെ വേദന ചിന്തിക്കാനാവില്ലെന്നും നൂഹ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

മൂന്നു കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. അതിൽ അനുശോചനം അറിയിക്കുന്നു. സ്നേഹത്തോടെ വളർത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ്. തന്‍റെ വാക്കുകൾ അവരുടെ ദുഖത്തിന് കുറവാവില്ലെന്ന് അറിയാമെന്നും താൻ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും നൂഹ കൂട്ടിച്ചേർത്തു.

അപകടവുമായി ബന്ധപ്പെട്ട് നിയമം നിയമപരമായി മുന്നോട്ടുപോകട്ടെ. സത്യമായ വാർത്ത മാത്രം പുറത്തുവരട്ടെ. സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അറിയാം. എല്ലാവർക്കും തങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്ന് അറിയാം. ഇത്രയും ദുഷ്കരമായ സാഹചര്യത്തിൽ തനിക്കും തന്‍റെ കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകണമെന്ന് അഭ്യർഥിക്കുന്നുവെന്നും നൂഹ പറഞ്ഞു.

തങ്ങളും സാധാരണ മനുഷ്യരാണ്. പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുമ്പോഴും അടിസ്ഥാനരഹിതമായ വാർത്തകളും പ്രചരിക്കുകയാണ്. താനും ഒരമ്മയാണെന്ന കാര്യം പരിഗണിക്കണം. തന്‍റെ കുഞ്ഞിനെ ഓർത്തുള്ള ആശങ്ക ഒരുവശത്തുണ്ട്, അതേപോലെ മൂന്നു കുഞ്ഞുങ്ങളുടെ ജീവിതം നഷ്ടപ്പെട്ടതോർത്ത് വിഷമമുണ്ട്. താൻ രണ്ടിനുമിടയിലൂടെ കടന്നുപോകുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഇത്രയും ദിവസം എഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും അവർ പറഞ്ഞു.

അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും മരണപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണ അറിയിക്കുകയാണ്. തങ്ങൾ ഉള്ളിടത്തോളം കാലം അവർക്ക് പിന്തുണ നൽകുമെന്നും നൂഹ സജീവ് കൂട്ടിച്ചേർത്തു.

Latest News

Corehub Up