Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nooranad ITBP Camp

Alappuzha

നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​മ്പി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു

ചാ​രും​മൂ​ട്: നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​മ്പി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ 1.71 ഏ​ക്ക​ർ അ​ധി​ക ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യമ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി അ​റി​യി​ച്ചു.

എംപി​യു​ടെ ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്നാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. നി​ല​വി​ൽ ല​ഭ്യ​മാ​യ ഭൂ​മി​ക്കു പു​റ​മേ ആ​വ​ശ്യ​മാ​യ 1.71 ഏ​ക്ക​ർ കൂ​ടി അ​ടി​യ​ന്ത​ര​മാ​യി അ​ള​ന്ന് കൈ​മാ​റു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ നൂ​റ​നാ​ട്ട് ഐ​ടി​ബി​പി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന കേ​ന്ദ്രീ​യ വി​ദ്യാ​ല​യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ത​ട​സം നീ​ങ്ങി​യ​താ​യി എംപി പ​റ​ഞ്ഞു.

ഐ​ടി​ബി​പി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന കേ​ന്ദ്രീ​യവി​ദ്യാ​ല​യ​ത്തി​ൽ 50 ശ​ത​മാ​നം സീ​റ്റു​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന എം​പി​യു​ടെ നി​ർ​ദേ​ശം ഐ​ടി​ബി​പി അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ച​തും യോ​ഗ​ത്തി​ലെ സു​പ്ര​ധാ​ന നേ​ട്ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​തു​വ​ഴി നൂ​റ​നാ​ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ല​വാ​ര​മു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സം സ്വ​ന്തം നാ​ട്ടി​ൽ ത​ന്നെ ല​ഭ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യും അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്ത പ​ദ്ധ​തി, യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല കാ​ത്തി​രി​പ്പി​ന് ഇ​തോ​ടെ വി​രാ​മ​മാ​കു​ക​യാ​ണെ​ന്നും എംപി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ആ​രോ​ഗ്യവ​കു​പ്പ് പ്ലാ​നിം​ഗ് വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​അ​ജി​ത, അ​സി​. ഡ​യ​റ​ക്ട​ർ ഡോ. ​സു​കേ​ഷ്, ഐ​ടി​ബി​പി ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് ലി​യോ മാ​ത്യു കു​ര്യ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​ദ്യാ അ​ജ​യ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ മ​നോ​ജ്, മാ​വേ​ലി​ക്ക​ര ത​ഹ​സി​ൽ​ദാ​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സ​ന​ൽ​കു​മാ​ർ, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ലൈ​ജു, ഐ​ടി​ബി​പി ലൈ​സ​ൺ ഓ​ഫീ​സ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up