ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ബ്ലോക്കിലാണ് നൂറനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 ഡിസംബര്‍ 31-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്.
വിസ്തീർണം 21.29 ചതുരശ്ര കിലോമീറ്റര്വിസ്തീർണം 21.29 ചതുരശ്ര കിലോമീറ്റര്‍ജനസംഖ്യ 24,455പുരുഷന്മാര് 11,707സ്ത്രീകള്‍ 12,748ജനസാന്ദ്രത 1149സ്ത്രീ-പുരുഷ അനുപാതം 1089സാക്ഷരത 94%
നിലവിലെ
കക്ഷിനില
സിപിഎം- 09
കോണ്‍ഗ്രസ് -03
സിപിഐ- 02
ബി ജെ പി- 03
നേട്ടങ്ങൾ...
•പഞ്ചായത്തിലെ കരിങ്ങാലിച്ചാല്‍ പെരുവേലിച്ചാല്‍ പുഞ്ചകളിലെ കര്‍ഷകരില്‍നിന്നു വിലകൊടുത്ത് നെല്ല് സംഭരിച്ച് നൂറനാടന് റൈസ് പദ്ധതി നടപ്പാക്കി
•പഞ്ചായത്തിലെ വഴികളിലെല്ലാം തെരുവുവിളക്ക് സ്ഥാപിച്ചു.
•വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ട്രാൻസ്ഫോര്‍മർ സ്ഥാപിച്ച് പൊന്‍വെളിച്ചം പദ്ധതി നടപ്പാക്കി.
•ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രത്തില്‍ വൈകി ട്ട് ആറുവരെ ഡോക്ടറുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കി.
•ഡോക്ടര്‍, നഴ്സ്, ലാബ്ടെക്നീഷന്, ഫാര്‍മസിസ്റ്റ് എന്നിവരെ പഞ്ചായത്ത് നിയമിച്ചു.
•ലൈഫ് ഭവനപദ്ധതിയില്‍ 425 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്കി.
•ലൈഫ് പദ്ധതി ലിസ്റ്റില്‍പ്പെട്ട എല്ലാവര്ക്കും വീടായി.
•മൂന്ന് അങ്കണവാടികള്‍ ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു.
•ആറ് അങ്കണവാടികള്‍ സ്മാര്‍ട്ടാക്കി.
•തീരദേശ വികസന കോര്‍പറേഷന്റെ 1.30 കോടി ഉപയോഗിച്ച് പടനിലത്ത് വ്യാപാരസമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി
•പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവില്‍ പട നിലം സ്റ്റേഡിയത്തിന്റെ നവീകരണം പുരോഗമിക്കുന്നു.
കോട്ടങ്ങൾ...
•വികസനം പ്രഖ്യാപനത്തില്‍ മാത്രം
•പടനിലം കുടുംബാരോഗ്യകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതി നാല് കിടത്തിച്ചികിത്സ തുടങ്ങിയില്ല.
•പാലമൂട്-പവര്‍ഹൗസ് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകള്‍ തകര്‍ന്നുകിടക്കുന്നു.
•കാട്ടുപന്നിയുടെയും ആഫ്രിക്കന്‍ ഒച്ചിന്റെയും ശല്യം കാരണം കര്‍ഷകര്‍ പ്രതിസന്ധിയില്‍.
•പുഞ്ചയില്‍ മോട്ടോര്ത്തറകള് സ്ഥാപിക്കാത്തതും ബണ്ട് നിര്‍മിക്കാത്തതും മൂലം കൃഷിയിറക്കാനും വിളവെടുക്കാനും സാധിക്കുന്നില്ല.
•പുറമ്പോക്ക് ഭൂമി കണ്ടെത്തി കുട്ടികള്‍ക്ക് കളിസ്ഥലം നിര്‍മിക്കുന്ന പദ്ധതിയും കുടുംബശ്രീകള്‍ക്ക് വ്യവസായസംരംഭക പാര്‍ക്ക് പദ്ധതിയും നടപ്പാക്കിയില്ല.
•ജൽജീവന്‍ പദ്ധതി നടപ്പാക്കിയെങ്കിലും പല പ്രദേശങ്ങളിലും വീടുകളില്‍ കുടിവെള്ളമെത്തുന്നില്ല.
•തെരുവുനായശല്യം മൂലം ആളുകള്‍ക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യം
•ഭവനപദ്ധതികളില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള ഫണ്ട് ലഭ്യമാക്കിയില്ല.